ബെര്‍മിങ്ഹാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും ഉള്‍പ്പെടുത്തുന്നു. ട്വന്റി-20 ഫോര്‍മാറ്റിലാണ് കളി നടക്കുക. എഡ്ജ്ബാസ്റ്റണില്‍ എട്ട് ദിവസമായി നടക്കുന്ന മല്‍സരത്തില്‍ എട്ട് ടീമുകള്‍ അണിനിരക്കും. ചരിത്ര നിമിഷം എന്നാണ് തീരുമാനത്തെ സ്വാഗതം ചെയ്ത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് മാര്‍ട്ടിന്‍ പ്രതികരിച്ചത്. കോമണ്‍വെല്‍ത്തില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയ തീരുമാനത്തെ ഐസിസിയും സ്വാഗതം ചെയ്തു.
1998ല്‍ മലേസ്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റിനെ മല്‍സര ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. പിന്നീടുളള് ഗെയിംസില്‍ നിന്ന് ക്രിക്കറ്റിനെ ഒഴിവാക്കുകയായിരുന്നു. 1998ല്‍ ഏകദിന ഫോര്‍മാറ്റിലാണ് ക്രിക്കറ്റ് നടന്നത്. അന്ന് ദക്ഷിണാഫ്രിക്കയാണ് കിരീടം നേടിയത്.