ലോകകപ്പ് ഫൈനല്‍: ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 242 റണ്‍സ്
ആറ് ഓവറില്‍ 28 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ട സ്ഥിതിയിലാണ്. 20 പന്തില്‍ 17 റണ്‍സ് നേടിയ ജേസണ്‍ റോയാണ് പുറത്തായത്.
ലോര്‍ഡ്‌സ്: ന്യൂസിലാന്റിനെതിരേ കന്നി ലോകകപ്പ് കൈകളിലെത്താന്‍ ആതിഥേയര്‍ക്ക് വേണ്ടത് 242 റണ്‍സ്. ബാറ്റിങിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് ഓപണര്‍മാര്‍ മികച്ച രീതിയിലാണ് സ്‌കോര്‍ ചെയ്തതെങ്കില്‍ ആറാം ഓവറില്‍ ആദ്യവിക്കറ്റ് നഷ്ടപ്പെട്ടു. ആറ് ഓവറില്‍ 28 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ട സ്ഥിതിയിലാണ്. 20 പന്തില്‍ 17 റണ്‍സ് നേടിയ ജേസണ്‍ റോയാണ് പുറത്തായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യംവച്ച കിവികളെ ഇംഗ്ലണ്ട് ബൗളര്‍മാരായ വോക്‌സും പല്‍ങ്കറ്റും ചേര്‍ന്ന് പിടിച്ചുകെട്ടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് മൂന്നുവിക്കറ്റ് വീതം നേടി. തുടക്കം മികച്ചുനിന്നെങ്കിലും കൂറ്റന്‍ സ്‌കോറിലെത്താന്‍ കിവികള്‍ക്കായില്ല. വിക്കറ്റ് വീഴാതെ സൂക്ഷിച്ചെങ്കിലും നിക്കോളസും ലഥാമുമൊഴികെ ഒരു ബാറ്റ്‌സ്മാനും 55 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. നിക്കോള്‍സ് 55 റണ്‍സെടുത്തു. 47 റണ്‍സെടുത്ത ടോം ലഥാം ഒഴികെ ബാക്കിയാര്‍ക്കും ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. മല്‍സരത്തിലുടനീളം ഇംഗ്ലീഷ് പട ആധിപത്യം സ്ഥാപിച്ചു. കിവികളെ ഒരവസരത്തിലും മുന്നേറാന്‍ ആതിഥേയര്‍ വിട്ടുകൊടുത്തില്ല.