ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് അഞ്ചാം അങ്കം; എതിരാളികള്‍ അഫ്ഗാനിസ്താന്‍
ഒരുജയം മാത്രം ലക്ഷ്യമിട്ടാണ് അഫ്ഗാന്‍ ഇന്ന് ഇന്ത്യയ്‌ക്കെതിരേ ഇറങ്ങുന്നത്. മികച്ച ബാറ്റിങ് നിര തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ശിഖര്‍ ധവാന്‍ പകരം ടീമിലെത്തിയ റിഷഭ് പന്തും ഇന്ത്യയുടെ പുതിയ പ്രതീക്ഷയാണ്.
ഓവല്‍: ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. കളിച്ച മൂന്ന് മല്‍സരങ്ങളിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഒരു മല്‍സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ലോകകപ്പില്‍ കന്നിയങ്കക്കാരായ അഫ്ഗാന്‍ ഇതുവരെ ഒരു ജയം നേടിയിട്ടില്ല. ഒരുജയം മാത്രം ലക്ഷ്യമിട്ടാണ് അഫ്ഗാന്‍ ഇന്ന് ഇന്ത്യയ്‌ക്കെതിരേ ഇറങ്ങുന്നത്. മികച്ച ബാറ്റിങ് നിര തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ശിഖര്‍ ധവാന്‍ പകരം ടീമിലെത്തിയ റിഷഭ് പന്തും ഇന്ത്യയുടെ പുതിയ പ്രതീക്ഷയാണ്.
രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, ധോണി, ഹാര്‍ദിക്ക് പാണ്ഡ്യ എന്നിവരുടെ മികച്ച ഫോം ഇന്ത്യയ്ക്ക് തുണയാവും. ബൗളിങ്ങില്‍ ഷമി, ബുംറ, വിജയ് ശങ്കര്‍ എന്നിവരും മികച്ച ഫോമിലാണ്. വിജയ് ശങ്കറിന് പരിക്കുണ്ടെങ്കിലും ഇന്നത്തെ മല്‍സരത്തില്‍ ഇറങ്ങിയേക്കും. പരിക്കേറ്റ ഭുവനേഷ്വര്‍ കുമാറിന്റെ കാര്യത്തിലും നടപടിയായിട്ടില്ല. ചില അവസരങ്ങളില്‍ അഫ്ഗാന്‍ ടീം മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ജയം അവര്‍ക്ക് കൈയാത്താ ദൂരത്ത് തന്നെയാണ്. ഒരു ടീമിനായി നിസ്സാരവല്‍ക്കരിക്കുന്നില്ലെന്നും മികച്ച പോരാട്ടം തന്നെയാവും നടക്കുകയെന്നും ക്യാപ്റ്റന്‍ കോഹ്‌ലി പറഞ്ഞു.