പാരിസ്: പിഎസ്ജിയുടെ പുതിയ കോച്ചായി ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാന്‍ വരുന്നു. നിലവിലെ കോച്ച് പോച്ചീടീനോയെ ക്ലബ്ബ് ഉടന്‍ ഒഴിവാക്കും. തല്‍സ്ഥാനത്തേക്കാണ് സിദാന്‍ വരുന്നത്. സിദാനുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. സിദാന്റെ വ്യവസ്ഥകള്‍ പിഎസ്ജി അംഗീകരിച്ചതായി ഫ്രഞ്ച് റേഡീയോ സ്‌റ്റേഷന്‍ യൂറോപ്പ് വണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നരവര്‍ഷം മുമ്പാണ് തോമസ് ടുഷേലിനെ പുറത്താക്കി പോച്ചീടീനോയെ കോച്ചായി നിയമിച്ചത്. എന്നാല്‍ പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നം പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചിരുന്നു.റയല്‍ മാഡ്രിഡിനെ നിരവധി ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടി കൊടുത്ത സിദാന്‍ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സിദാനായി പിഎസ്ജി രണ്ട് വര്‍ഷമായി രംഗത്തുണ്ട്. എന്നാല്‍ സിദാന്‍ ഒരു ടീമിന്റെയും ചുമതല ഏറ്റെടുത്തിരുന്നില്ല.