പിഎസ്ജിക്ക് തിരിച്ചടി; മെസ്സിക്ക് പിറകെ എംബാപ്പെയും ക്ലബ്ബ് വിടുന്നു
എംബാപ്പെയുടെ പുതിയ തീരുമാനത്തോടെ റയല്‍ താരത്തിനായി ഉടന്‍ രംഗത്ത് വരും.
പാരിസ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടതിന് പിറകെ പിഎസ്ജിയുടെ ഒന്നാം നമ്പര്‍ താരം കിലിയന്‍ എംബാപ്പെ ക്ലബ്ബ് വിടുന്നു. 2025 വരെ ക്ലബ്ബുമായി കരാറിലുള്ള എംബാപ്പെ 2024 ന് ശേഷം ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് പിഎസ്ജിയെ അറിയിച്ചതായി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരത്തിനായി മുന്നിലുള്ള റയല്‍ മാഡ്രിഡിലേക്ക് ചേക്കാറാണ് താല്‍പ്പര്യം. റെക്കോഡ് വിലയുള്ള എംബാപ്പെയെ അടുത്ത വര്‍ഷം ഫ്രീ ഏജന്റാക്കി റീലിസ് ചെയ്യുന്നത് പിഎസ്ജിക്ക് നഷ്ടമാവുമെന്നാണ് വിലയിരുത്തല്‍. ഇതിനാല്‍ ഈ ട്രാന്‍സഫര്‍ ജാലകത്തില്‍ തന്നെ എംബാപ്പെയെ വില്ക്കാന് പിഎസ്ജി ശ്രമിച്ചേക്കും. എംബാപ്പെയുടെ പുതിയ തീരുമാനത്തോടെ റയല്‍ താരത്തിനായി ഉടന്‍ രംഗത്ത് വരും.