ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ചാംപ്യന്‍മാര്‍; ബുണ്ടസാ ലീഗില്‍ തുടര്‍ച്ചയായ 11ാം കിരീടവുമായി ബയേണ്‍
495 ഗോള്‍ എന്ന റോണോയുടെ റെക്കോഡാണ് മെസ്സി തകര്‍ത്തത്.
പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ കിരീടം 11ാം തവണയും പിഎസ്ജി സ്വന്തമാക്കി. ഒരു മല്‍സരം ബാക്കി നില്‍ക്കെയാണ് പിഎസ്ജിയുടെ നേട്ടം. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ലെന്‍സിന് അടുത്ത മല്‍സരം ജയിച്ചാലും പിഎസ്ജിക്കൊപ്പം എത്താനാവില്ല. ഇന്ന് നടന്ന മല്‍സരത്തില്‍ പിഎസ്ജി സ്‌ട്രോസ്ബര്‍ഗുമായി സമനില പിടിച്ചു. മെസ്സിയുടെ ഗോളിലാണ് പിഎസ്ജി സമനില പിടിച്ചത്.ഇന്നത്തെ ഗോള്‍ നേട്ടത്തോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മറ്റൊരു റെക്കോഡും മെസ്സി തകര്‍ത്തു. യൂറോപ്പിലെ അഞ്ച് ലീഗുകളില്‍ നിന്നായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡാണ് മെസ്സിയുടെ പേരിലായത്. 495 ഗോള്‍ എന്ന റോണോയുടെ റെക്കോഡാണ് മെസ്സി തകര്‍ത്തത്.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ തുടര്‍ച്ചയായ 11ാം തവണയും ബയേണ്‍ മ്യുണിക്ക് കിരീടം കരസ്ഥമാക്കി. കിരീട പോരില്‍ ബയേണിനൊപ്പം ഉണ്ടായിരുന്ന ബോറൂസ്സിയാ ഡോര്‍ട്ട്മുണ്ടിനെ പിന്തള്ളിയാണ് ബയേണിന്റെ നേട്ടം. ലീഗില്‍ ഇരുടീമിനും 71 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബയേണ്‍ മുന്നിലെത്തുകയായിരുന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ സീരി എയില്‍ നപ്പോളിയും സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയും ഇത്തവണ കിരീടം സ്വന്തമാക്കിയിരുന്നു.