ഇനി കളി സൗദിയിലാണ്; മെസ്സിയെ ടീമിലെത്തിക്കാന്‍ അല്‍ ഹിലാല്‍ ഇറങ്ങുന്നു

റൊണാള്‍ഡോയെ പിന്തള്ളി മറ്റൊരു ചരിത്ര ട്രാന്‍സ്ഫറാണ് അല്‍ ഹിലാലിന്റെ ലക്ഷ്യം.

Update: 2023-01-04 14:18 GMT


റിയാദ്: ചരിത്രത്തിലെ റെക്കോഡ് തുകയ്ക്ക് സൗദി ക്ലബ്ബിലെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റിയാനോയ്ക്ക് പിറകെ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയും സൗദിയിലെത്തിയേക്കും. അല്‍ നസര്‍ ക്ലബ്ബിന്റെ ചിരവൈരികളായ അല്‍ ഹിലാലിലേക്കാണ് മെസ്സി വരുന്നത്. ഇറ്റാലിയന്‍ പത്രമായ കാല്‍സിയോ മെര്‍കാറ്റോയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഭാവിയില്‍ മെസ്സി അല്‍ ഹിലാല്‍ എത്തുമെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനായി അല്‍ ഹിലാല്‍ എഫ്‌സി എത്ര തുകയും മുടക്കും. റൊണാള്‍ഡോയെ പിന്തള്ളി മറ്റൊരു ചരിത്ര ട്രാന്‍സ്ഫറാണ് അല്‍ ഹിലാലിന്റെ ലക്ഷ്യം.


 കുവൈത്തിലെ മുന്‍ മന്ത്രിയെ ഉദ്ധരിച്ചാണ് പത്രം വാര്‍ത്ത പുറത്ത് വിട്ടത്. മെസ്സി പിഎസ്ജിയില്‍ ചേരുന്നതിന് മുമ്പും അല്‍ ഹിലാല്‍ ഓഫറുമായി മുന്നോട്ട് വന്നിരുന്നു. അടുത്ത സമ്മറില്‍ താരത്തിന്റെ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കും.

അതിനിടെ അല്‍ നസ്‌റിനോട് മല്‍സരിക്കാന്‍ അല്‍ ഹിലാല്‍ ലയണല്‍ മെസ്സിയുടെ പുതിയ ടീ ഷര്‍ട്ടും വിപണിയിലിറക്കിയിട്ടുണ്ട്. 10ാം നമ്പര്‍ ഷര്‍ട്ടിനും ആവശ്യക്കാര്‍ ഏറെയാണ്. ക്ലബ്ബിന്റെ ഈ നീക്കവും മെസ്സിയുടെ വരവിനെ സൂചിപ്പിക്കുന്നതാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. റൊണാള്‍ഡോയുടെ ജെഴ്‌സി സൗദിയില്‍ റെക്കോഡ് വില്‍പ്പനയാണ് നടത്തുന്നത്. പിഎസ്ജിയിലെ കരാര്‍ അവസാനിച്ചാല്‍ എംഎല്‍എസ് ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്കാണ് താരം ചേക്കേറുകയെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.




Tags:    

Similar News