സന്ദേശ് ജിങ്കന് ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്ബോളര്
കഴിഞ്ഞ സീസണിലാണ് താരം എടികെയിലേക്ക് കൂറുമാറിയത്.
ഡല്‍ഹി: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരമായി എടികെ മോഹന്‍ ബഗാന്റെ സന്ദേശ് ജിങ്കനെ തിരഞ്ഞെടുത്തു. മണിപൂരിന്റെ സുരേഷ് സിങാണ് മികച്ച എമേര്‍ജിങ് താരം. 2015 മുതല്‍ ഇന്ത്യയ്ക്കായി കളിക്കുന്ന ജിങ്കന് അന്തര്‍ദേശീയ തലത്തില്‍ ഈ വര്‍ഷം മികച്ച പ്രകടനം നടത്തിയിരുന്നു. തന്റെ 28ാം ജന്മദിനത്തിലാണ് ജിങ്കനെ തേടി സന്തോഷ വാര്‍ത്തയെത്തിയത്. കഴിഞ്ഞ സീസണിലാണ് താരം എടികെയിലേക്ക് കൂറുമാറിയത്. അതിന് മുമ്പ് കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് താരം ബൂട്ട് കെട്ടിയത്.