വന്‍ തിരിച്ചടി; കിരീടം നേടിയ ഇന്റര്‍മിലാന്‍ കോച്ച് കോന്റേയും പുറത്തേക്ക്
ലൂക്കാക്കു, മാര്‍ട്ടിന്‍സ്, അഷ്‌റഫ് ഹക്കീമി എന്നിവരെ വില്‍ക്കാനാണ് ക്ലബ്ബിന്റെ നീക്കം.
ടൂറിന്‍: ഇറ്റലിയില്‍ ഇന്റര്‍മിലാന് 10 വര്‍ഷത്തിന് ശേഷം സീരി എ കിരീടം നേടി കൊടുത്ത കോച്ച് അന്റോണിയോ കോന്റേയും പുറത്തേക്ക്. കഴിഞ്ഞ ദിവസമാണ് കോച്ച് രാജി പ്രഖ്യാപിച്ചത്. ഇന്റര്‍ ക്ലബ്ബ് മാനേജ്‌മെന്റുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്നാണ് രാജി. ചൈനീസ് ഉടമസ്ഥതിയിലുള്ള ക്ലബ്ബ് കൊവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തുടര്‍ന്ന് ടീമിന്റെ കരുത്തരായ നിരവധി താരങ്ങളെ വില്‍ക്കാനാണ് ക്ലബ്ബിന്റെ തീരുമാനം. താരങ്ങളെ വിറ്റ് സാമ്പത്തിക മാന്ദ്യം പരിഹാരിക്കാനാണ് ആലോചന. എന്നാല്‍ ഇതിനെതിരേ കോന്റെ ശക്തമായി രംഗത്ത് വന്നു.
മികച്ച ഒരു ടീമിനെ ഇല്ലാതാക്കരുതെന്നായിരുന്നു കോന്റെയുടെ ആവശ്യം. തനിയ്ക്കായി താരങ്ങള്‍ ടീമില്‍ നിലനില്‍ക്കുമെന്നാണ് കോന്റെയുടെ പക്ഷം.ലൂക്കാക്കു, മാര്‍ട്ടിന്‍സ്, ഡി വൃജി, അഷ്‌റഫ് ഹക്കീമി എന്നിവരെ വില്‍ക്കാനാണ് ക്ലബ്ബിന്റെ നീക്കം. ഇതിനെതിരേ പ്രതിഷേധിച്ചുകൊണ്ടാണ് കോന്റെ രാജിവച്ചത്. ഇന്ററിന്റെ പുതിയ നീക്കത്തിനെതിരേ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടിയ ക്രിസ്റ്റഫെഗാള്‍ട്ടിയറും രാജിവച്ചിരുന്നു.