ന്യൂകാസിലിനെ പിറകെ ഇന്റര്‍മിലാനെയും സ്വന്തമാക്കാന്‍ സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്

ഇന്ററിന്റെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കോച്ച് അന്റോണിയ കോന്റെ ക്ലബ്ബ് വിട്ടിരുന്നു.

Update: 2021-10-14 09:55 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡിനെ ലോക റെക്കോഡ് തുകയ്ക്ക് വാങ്ങിയ സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഇറ്റാലിയന്‍ സീരി എ ചാംപ്യന്‍മാരായ ഇന്റര്‍മിലാനെ വാങ്ങാനൊരുങ്ങുന്നു. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. കൊവിഡിനെ തുടര്‍ന്ന് കനത്ത സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന ഇന്റര്‍മിലാനെ സുനിങ് ഗ്രൂപ്പ് വില്‍ക്കാനിരിക്കെയാണ്. ഇതേ തുടര്‍ന്നാണ് സൗദി ടീമിനെ വാങ്ങാന്‍ ഇറങ്ങുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്ററിന്റെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കോച്ച് അന്റോണിയ കോന്റെ ക്ലബ്ബ് വിട്ടിരുന്നു. മുന്‍ താരങ്ങളായ ലൂക്കാക്കു, അഷ്‌റഫ് ഹക്കീമി എന്നിവരെ വന്‍ തുകയ്ക്ക് ക്ലബ്ബ് വിറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കോന്റെ രാജിവച്ചത്. ഇന്ററിനായി ഒരു മില്ല്യണ്‍ യൂറോ നല്‍കാനാണ് സൗദിയുടെ തീരുമാനം.




Tags:    

Similar News