സൗദി ഭീമന്‍മാര്‍ പണം വാരിയെറിഞ്ഞത് വെറുതെ ആയില്ല; ന്യൂകാസില്‍ പ്രീമിയര്‍ ലീഗില്‍ 14ാം സ്ഥാനത്ത്

ലീഡ്‌സ് 17ാം സ്ഥാനത്തേക്കു വീണു. ടോട്ടന്‍ഹാം ഏഴാം സ്ഥാനത്താണ്.

Update: 2022-02-26 18:20 GMT


ബ്രന്റ്‌ഫോഡ് സ്‌റ്റേഡിയം: ജനുവരി ട്രാന്‍സ്ഫര്‍ വിപണിയില്‍ കോടികള്‍ വാരിയെറിഞ്ഞ് വന്‍ കിട താരങ്ങളെ ടീമിലെത്തിച്ച സൗദി ഭീമന്‍മാരുടെ ന്യൂകാസില്‍ യുനൈറ്റഡിന് തെറ്റിയില്ല. ഇന്ന് ബ്രന്റ്‌ഫോഡിനെയും വീഴ്ത്തി അവര്‍ ലീഗില്‍ 14ാം സ്ഥാനത്തേക്കുയര്‍ന്നു. ഡിസംബറില്‍ അവസാന സ്ഥാനത്തുണ്ടായിരുന്ന ടീമാണ് ലീഗില്‍ ഇന്ന് 14ാം സ്ഥാനത്തേക്ക് കുതിച്ചത്.തോല്‍വിയോടെ ബ്രന്റ്‌ഫോഡ് 15ലേക്കും വീണു.ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഇന്ന് ബ്രന്റ്‌ഫോഡിനായി അരങ്ങേറ്റം കുറിച്ച മല്‍സരമായിരുന്നു. യൂറോ കപ്പിനിടെ ഹൃദയത്തിന് തകരാര്‍ സംഭവിച്ച എറിക്‌സണുമായുള്ള കരാര്‍ ഇന്റര്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ജനുവരി ട്രാന്‍സ്ഫറിലാണ് താരം ബ്രന്റ്‌ഫോഡുമായി കരാറിലേര്‍പ്പെട്ടത്.


അതിനിടെ ലീഡ്‌സ് യുനൈറ്റഡിനെ ടോട്ടന്‍ഹാം എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു.തോല്‍വിയോടെ ലീഡ്‌സ് 17ാം സ്ഥാനത്തേക്കു വീണു. ടോട്ടന്‍ഹാം ഏഴാം സ്ഥാനത്താണ്.




Tags:    

Similar News