ഫുട്ബോള്‍ സീസണ് അവസാനിപ്പിച്ച് അര്‍ജന്റീന
ഈ സീസണില്‍ വിജയികളോ പുറത്താക്കലോ ഇല്ലെന്ന് അര്‍ജന്റീനന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലൗഡിയോ ഠാപിയാ അറിയിച്ചു.
ബ്യൂണസ് ഐറിസ്: ഫ്രാന്‍സിന്റെയും ഹോളണ്ടിന്റെയും പാത പിന്തുടര്ന്ന് അര്‍ജന്റീനയും ഈ സീസണിലെ ഫുട്ബോള്‍ സീസണ് അവസാനിപ്പിച്ചു. കൊറോണയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച മല്‍സരങ്ങളാണ് അര്‍ജന്റീനാ ഉപേക്ഷിച്ചത്.
ഈ സീസണില്‍ വിജയികളോ പുറത്താക്കലോ ഇല്ലെന്ന് അര്‍ജന്റീനന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലൗഡിയോ ഠാപിയാ അറിയിച്ചു. അടുത്ത രണ്ട് സീസണിലും ലീഗില്‍ നിന്ന് പുറത്താവല്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്താവല്‍ ഒഴിവാക്കിയത് ഡിഗോ മറഡോണയുടെ ക്ലബ്ബായ ജിമന്സയ്ക്ക് തുണയായി. ജിമന്സയടക്കം മൂന്ന് ക്ലബ്ബുകള്‍ പുറത്താവലിന്റെ വക്കിലായിരുന്നു. നിലവില്‍ അര്‍ജന്റീനന്‍ പ്രീമിയര്‍ ഡിവിഷനില്‍ ബൊക്കാ ജൂനിയേഴ്സാണ് ഒന്നാമത്.