എഫ്എ കപ്പ്: ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍; ലിവര്‍പൂള്‍ ഇന്ന് ചെല്‍സിയ്‌ക്കെതിരേ

യുവതാരങ്ങളെ ഇറക്കിയാണ് ഇന്ന് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ പോര്‍ട്‌സ്മൗത്തിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്

Update: 2020-03-03 04:52 GMT

ലണ്ടന്‍: എഫ്എ കപ്പില്‍ പോര്‍ട്‌സ്മൗത്തിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ച് ആഴ്‌സണല്‍. യുവതാരങ്ങളെ ഇറക്കിയാണ് ഇന്ന് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ പോര്‍ട്‌സ്മൗത്തിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. യൂറോപ്പാ ലീഗില്‍നിന്ന് പുറത്തായ ശേഷമുള്ള ആദ്യമല്‍സരത്തിലാണ് ആഴ്‌സണലിന്റെ ജയം.

പ്രമുഖതാരങ്ങളെ പുറത്തിരുത്തിയായിരുന്നു ആഴ്‌സണല്‍ കോച്ച് മിഖേല്‍ അര്‍ട്ടേറ്റയുടെ പരീക്ഷണം. തകര്‍പ്പന്‍ ഫോമുമായാണ് ആഴ്‌സണല്‍ ഇന്നിറങ്ങിയത്. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ചെല്‍സി ലിവര്‍പൂളുമായി ഏറ്റുമുട്ടും. മറ്റ് മല്‍സരങ്ങളില്‍ ഷെഫ് യുനൈറ്റഡ് റീഡുങ്ങുമായി കൊമ്പുകോര്‍ക്കുമ്പോള്‍ വെസ്റ്റ്ബ്രൂം ന്യൂകാസിലിനെ നേരിടും. 

Tags:    

Similar News