പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ തിരിച്ചുവരവ്; എഫ് എയില്‍ യുനൈറ്റഡ് പുറത്ത്
39 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലെസ്റ്റര്‍ എഫ് എയുടെ സെമി ഫൈനലില്‍
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ക്ലാസ്സിക്ക് തിരിച്ചുവരവ് നടത്തി ആഴ്‌സണല്‍. അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെതിരേയാണ് ഒമ്പതാം സ്ഥാനത്തുള്ള ആഴ്‌സണലിന്റെ തിരിച്ചുവരവ്. മൂന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ആഴ്‌സണല്‍ മല്‍സരം സമനിലയിലാക്കിയത്. 3-3നാണ് മല്‍സരം അവസാനിച്ചത്. വെസ്റ്റ്ഹാമിന്റെ മൂന്ന് ഗോളും ആദ്യ പകുതിയിലായിരുന്നു. ആഴ്‌സണലിന്റെ ആദ്യ രണ്ട് ഗോളും വെസ്റ്റ്ഹാം താരങ്ങളുടെ വക രണ്ടാം പകുതിയിലായിരുന്നു. മൂന്നാം ഗോള്‍ ലകാസെറ്റെയുടെ വകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ വെസ്റ്റ്ഹാം എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.
എഫ് എ കപ്പ് ആറാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ഷെഫീല്‍ യുനൈറ്റഡിനും തോല്‍വി. മാഞ്ച്‌സറ്ററിനെ 3-1ന് തോല്‍പ്പിച്ചത് ലെസ്റ്റര്‍ സിറ്റിയാണ്. 39 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലെസ്റ്റര്‍ എഫ് എയുടെ സെമി ഫൈനലില്‍ എത്തുന്നത്. ഷെഫീല്‍ യുനൈറ്റഡിനെ 2-0ത്തിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ സെമി പ്രവേശനം.