ചാംപ്യന്‍സ് ലീഗ്; രണ്ട് ഗോള്‍ ലീഡ് പാഴാക്കി യുവന്റസും സപര്‍സും
ഗ്രൂപ്പ് ബിയില്‍ നടന്ന ബയേണ്‍ മ്യൂണിക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് മല്‍സരത്തില്‍ ബയേണ്‍ 3-0ത്തിന്റെ ജയം നേടി.കോമാന്‍, ലെവന്‍ഡൊവസ്‌കി, മുള്ളര്‍ എന്നിവരാണ് ജര്‍മ്മനിക്കായി സ്‌കോര്‍ ചെയ്തത്.
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ പ്രമുഖര്‍ക്ക് കാലിടറി. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഇറ്റാലിയന്‍ ശക്തികളായ യുവന്റസ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് സമനില വഴങ്ങി. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് യുവന്റസ് സ്പാനിഷ് ക്ലബ്ബിനോട് സമനില വഴങ്ങിയത്. ജു കുകാഡ്രാഡോ(48), മാറ്റിയൂഡി(65) എന്നിവരിലൂടെ യുവന്റസാണ് മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ മാഡ്രിഡ് തകര്‍പ്പന്‍ ഫോമിലൂടെ മല്‍സരം തിരിച്ചുപിടിക്കുകയായിരുന്നു.70ാം മിനിറ്റില്‍ സാവിക്കിന്റെ ഗോളിലുടെ മാഡ്രിഡ് ഒരു ഗോളിന്റെ ലീഡ് നേടുകയായിരുന്നു. തുടര്‍ന്ന് 90ാം മിനിറ്റില്‍ ഹെരേരയിലൂടെ അവര്‍ സമനില പിടിച്ചു. ജയം ഉറപ്പിച്ച മല്‍സരമാണ് യുവന്റസ് മൂന്ന് പോയിന്റ് നഷ്ടപ്പെടുത്തി കൈവിട്ടത്.
ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരവും സമനിലയില്‍ കലാശിച്ചു. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ഇംഗ്ലിഷ് ക്ലബ്ബ് ടോട്ടന്‍ഹാം രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ഒളിംപിയാക്കോസിനോട് സമനില വഴങ്ങിയത്. ഹാരി കാനെ (26), ലൂക്കാസ് മൗറാ (30) എന്നിവരാണ് സ്പര്‍സിന് ആദ്യം ലീഡ് സമ്മാനിച്ചത്. എന്നാല്‍ കാസ്റ്റെലോ പൊഡെന്‍സ് (44), വാല്‍ബുയേന(54) എന്നിവരിലൂടെ ഗ്രീക്ക് ക്ലബ്ബ് തിരിച്ചുവരവ് നടത്തുകയായിരുന്നു.
ഗ്രൂപ്പ് ബിയില്‍ നടന്ന ബയേണ്‍ മ്യൂണിക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് മല്‍സരത്തില്‍ ബയേണ്‍ 3-0ത്തിന്റെ ജയം നേടി.കോമാന്‍, ലെവന്‍ഡൊവസ്‌കി, മുള്ളര്‍ എന്നിവരാണ് ജര്‍മ്മനിക്കായി സ്‌കോര്‍ ചെയ്തത്.