റയല്‍ വിജയ വഴിയില്‍; ബാഴ്‌സ മുന്നോട്ട് തന്നെ

കരീം ബെന്‍സിമയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെ ഐബറിനെതിരേ 2-1ന്റെ ജയമാണ് റയല്‍ നേടിയത്. ജയത്തോടെ റയല്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു.

Update: 2019-04-07 04:38 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ ബാഴ്‌സലോണ തങ്ങളുടെ ലീഡ് വര്‍ധിപ്പിച്ചു. കഴിഞ്ഞ മല്‍സരത്തില്‍ തോറ്റ റയല്‍മാഡ്രിഡ് മാസ് തിരിച്ചുവരവാണ് നടത്തിയത്. കരീം ബെന്‍സിമയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെ ഐബറിനെതിരേ 2-1ന്റെ ജയമാണ് റയല്‍ നേടിയത്. ജയത്തോടെ റയല്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു. ഇന്ന് നടന്ന മല്‍സരത്തില്‍ ഐബറാണ് 39ാം മിനിറ്റില്‍ ലീഡ് നേടിയത്. തുടര്‍ന്ന് റയലിന്റെ ഗോള്‍ വരള്‍ച്ച കണ്ട ആദ്യ പകുതിക്ക് ശേഷം കരീം ബെന്‍സിമയിലൂടെ റയല്‍ 59ാം മിനിറ്റില്‍ സമനില പിടിച്ചു. തുടര്‍ന്ന ബെന്‍സിമ തന്നെ വിജയഗോളിനും അവസരമൊരുക്കി. 81ാം മിനിറ്റിലായിരുന്നു ബെന്‍സിമയുടെ രണ്ടാം ഗോള്‍.

അതിനിടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ തങ്ങളുടെ ലീഡ് 11 പോയിന്റാക്കി ഉയര്‍ത്തി. അത്‌ലറ്റിക്കോ മാഡ്രിഡിനെ 2-0ത്തിന് തോല്‍പ്പിച്ചാണ് ബാഴ്‌സ ലീഡ് നില വര്‍ധിപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. 28ാം മിനിറ്റില്‍ ഡിഗോ കോസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ട മല്‍സരത്തില്‍ മാഡ്രിഡിനെ നിലംപരിശാക്കുന്ന പ്രകടനമാണ് ബാഴ്‌സ പുറത്തെടുത്തത്. 85ാം മിനിറ്റില്‍ ലൂയിസ് സുവാരസും 86ാം മിനിറ്റില്‍ മെസ്സിയുമാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ ജിറോണയെ എസ്പാനിയോള്‍ 2-1ന് തോല്‍പ്പിച്ചപ്പോള്‍ വലന്‍സിയയെ റയോ വാല്‍ക്കാനോ 2-0ത്തിന് തോല്‍പ്പിച്ചു.

Tags:    

Similar News