ഓസ്‌ട്രേലിയക്കും ഡല്‍ഹിക്കും തിരിച്ചടി; മാര്‍ക്കസ് സ്‌റ്റോണിസിന് പരിക്ക്
ലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം നേടിയ താരമാണ്.
ഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോണിസിന് പരിക്ക്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിലാണ് സ്‌റ്റോണിസിന് പരിക്കേറ്റത്. താരത്തിന്റെ പിന്‍തുടയുടെ ഞെരമ്പിനാണ് പരിക്ക്. പരിക്ക് സാരമുള്ളതാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് അറിയിച്ചു. ഇതോടെ താരത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് നീണ്ടപോവും. അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം നേടിയ താരമാണ്. ഇതോടെ താരം ലോകകപ്പ് മല്‍സരങ്ങളില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.