ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയുടെ നില പരുങ്ങലില്‍
സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരാണ് ഗ്രൂപ്പ് സ്റ്റേജിലെ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്നത്.
ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ നില പരുങ്ങലില്‍.ഇന്ന് ഇന്റര്‍മിലാനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയായത്.തോല്‍വിയോടെ ഗ്രൂപ്പ് സിയില്‍ ബാഴ്‌സ മൂന്നാം സ്ഥാനത്താണ്. മൂന്നില്‍ മൂന്ന് ജയവുമായി ബയേണ്‍ ഒന്നാമതും മൂന്നില്‍ രണ്ട് ജയവുമായി ഇന്‍ര്‍ രണ്ടാമതും ആണുള്ളത്. ഇന്നത്തെ മല്‍സരത്തിലെ മോശം റഫറിങ് ആണ് തോല്‍വിക്ക് കാരണമെന്ന് കോച്ച് സാവി വ്യക്തമാക്കി. ഇനിയുള്ള മൂന്ന് മല്‍സരങ്ങള്‍ മൂന്ന് ഫൈനലുകള്‍ ആണെന്നും സാവി അറിയിച്ചു. സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരാണ് ഗ്രൂപ്പ് സ്റ്റേജിലെ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്നത്.
ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ എഫ് സി പോര്‍ട്ടോ, മാര്‍സിലെ, ക്ലബ്ബ് ബ്രൂഗ്‌സ്, ലിവര്‍പൂള്‍, നപ്പോളി, ബയേണ്‍ എന്നിവര്‍ വിജയിച്ചു. അയാകസ്, റേയ്‌ഞ്ചേഴ്‌സ്, അത്‌ലറ്റിക്കോ മാഡ്രിഡ്, സ്‌പോര്‍ട്ടിങ്, ബയേണ്‍ ലെവര്‍കൂസന്‍ എന്നിവര്‍ പരാജയപ്പെട്ടു.