ബാഴ്‌സയ്ക്ക് വീണ്ടും തിരിച്ചടി; ഫാത്തിക്കും പിക്വെയ്ക്കും പരിക്ക്

പരിക്കിനെ തുടര്‍ന്ന് ഒമ്പത് മാസത്തിന് ശേഷമാണ് താരം അടുത്തിടെ തിരിച്ചെത്തിയത്.

Update: 2021-10-25 09:21 GMT


ക്യാംപ് നൗ: എല്‍ ക്ലാസ്സിക്കോയില്‍ വീണ്ടും പരാജയപ്പെട്ട ബാഴ്‌സലോണയക്ക് തിരിച്ചടിയായി ഫാത്തിക്കും പിക്വയ്ക്കും പരിക്ക്. സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിന് എതിരായ മല്‍സരത്തിലാണ് അന്‍സു ഫാത്തിക്കും ജെറാര്‍ഡ് പിക്വെയ്ക്കും പരിക്കേറ്റത്. നിലവില്‍ ബാഴ്‌സയുടെ ഏറ്റവും പ്രതീക്ഷയുള്ള താരമാണ് ഫാത്തി. പരിക്കിനെ തുടര്‍ന്ന് ഒമ്പത് മാസത്തിന് ശേഷമാണ് താരം അടുത്തിടെ തിരിച്ചെത്തിയത്. ഇരുവര്‍ക്കും ലീഗിലെ ഒരു മല്‍സരം നഷ്ടമാവുമെന്ന് ക്ലബ്ബ് അറിയിച്ചു. അതിനിടെ പരിക്കിന്റെ പിടിയിലായ ഡിജോങിനും രണ്ട് മല്‍സരങ്ങള്‍ നഷ്ടമായേക്കുമെന്ന് കോച്ച് കോമാന്‍ അറിയിച്ചു.




Tags:    

Similar News