ബാഴ്‌സയുടെ എവേ കിറ്റ് റിലീസ് ചെയ്തു

ക്ലബ്ബ് ലോഗോ നീല നിറത്തില്‍ ജെഴ്‌സിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

Update: 2022-06-28 05:59 GMT
ബാഴ്‌സയുടെ  എവേ കിറ്റ് റിലീസ് ചെയ്തു


ക്യാംപ് നൗ: ബാഴ്‌സലോണയുടെ 2022-23 സീസണിലെ എവേ കിറ്റ് റിലീസ് ചെയ്തു. നിരവധി പുതുമകളുമായാണ് എവേ ജെഴ്‌സി. 1992ല്‍ ബാഴ്‌സലോണ ആതിഥേയത്വം വഹിച്ച ഔളിംപിക്‌സിന്റെ ഓര്‍മ്മപ്പെടുത്തലാണ് ജെഴ്‌സി.നൈക്കിയാണ് കിറ്റ് തയ്യാറാക്കിയത്. സ്വര്‍ണ്ണ നിറം ഒളിംപിക്‌സ് മെഡലിനെ ഓര്‍മ്മപ്പെടുത്തുന്നതാണ്. ബാഴ്‌സലോണ നഗരത്തിന്റെ രേഖാചിത്രവും ജെഴ്‌സിയിലുണ്ട്. ക്ലബ്ബ് ലോഗോ നീല നിറത്തില്‍ ജെഴ്‌സിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.


Tags:    

Similar News