റഫറിക്ക് കൈക്കൂലി നല്‍കി; സ്പാനിഷ് വമ്പന്‍മാര്‍ ബാഴ്‌സ തരംതാഴ്ത്തല്‍ ഭീഷണിയില്‍

മാഞ്ചസ്റ്റര്‍ സിറ്റിയും സമാനമായ ആരോപണം നേരിടുന്നുണ്ട്

Update: 2023-02-16 06:36 GMT





ക്യാംപ് നൗ: സ്പാനിഷ് ലീഗ് കിരീടപോരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്‌സലോണയ്ക്ക് വന്‍ തിരിച്ചടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഫറിക്ക് കൈക്കൂലി നല്‍കിയ ആരോപണമാണ് ബാഴ്‌സയയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. ആരോപണം തെളിയുന്ന പക്ഷം കറ്റാലന്‍സിനെ തരംതാഴ്ത്തും. പോയിന്റ് വെട്ടിക്കുറച്ച് കൊണ്ടായിരിക്കും ശിക്ഷ. രണ്ട് വര്‍ഷത്തിന് ശേഷം മികച്ച ഫോമോടെയാണ് ബാഴ്‌സ സാവിക്ക് കീഴില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

റഫറി ജോസ് മരിയ എന്റിക്വസ് നെഗ്രേരയ്ക്ക് മൂന്ന് വര്‍ഷം ബാഴ്‌സ കൈക്കൂലി നല്‍കിയതായാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ബാഴ്‌സാ ഫ്രസിഡന്റ് ജോസെപ് ബാര്‍ട്ടോമ്യുവിന്റെ കാലത്താണ് വിവാദം ഉണ്ടായത്. 1.4മില്ല്യണ്‍ യൂറോ റഫറിക്ക് കൈക്കൂലി നല്‍കിയതായാണ് ആരോപണം.


1994 മുതല്‍ 2018 വരെ നെഗ്രെയര്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ റഫറി കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. 2016 മുതല്‍ 2018 വരെയുള്ള മൂന്ന് സീസണുകളില്‍ ബാഴ്‌സ നെഗ്രേരയ്ക്ക് കൈക്കൂലിയിടനത്തില്‍ വന്‍ തുക നല്‍കിയതാണ് പരാതി. പരാതിയില്‍ അന്വേഷണം നടക്കുകയാണ്. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് അടുത്തിടെ യുവന്റസിനെ തരംതാഴ്ത്തിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയും സമാനമായ ആരോപണം നേരിടുന്നുണ്ട്. ഈ കേസിലും അന്വേഷണം തുടരുകയാണ്.




Tags:    

Similar News