സ്പാനിഷ് ലീഗ്; ബാഴ്‌സ മൂന്നിലേക്ക്; അത്‌ലറ്റിക്കോ കുതിപ്പ് തുടരുന്നു
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനും ലാസിയോക്കും ജയം.
ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ എല്‍ഷെയ്‌ക്കെതിരേ ബാഴ്‌സയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്‌സയുടെ ജയം. ഡി ജോങ്, പ്യുഗ് എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ബാഴ്‌സ സീസണില്‍ ആദ്യമായി മൂന്നാം സ്ഥാനത്തെത്തി. മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് വലന്‍സിയയെ 3-1ന് തോല്‍പ്പിച്ചു. ജയത്തോടെ മാഡ്രിഡിന് ഏഴ് പോയിന്റിന്റെ ലീഡായി. സെക്വീറ, ലൂയിസ് സുവാരസ്, കൊറേ എന്നിവരാണ് അത്‌ലറ്റിക്കോയുടെ സ്‌കോറര്‍മാര്‍.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഷാല്‍ക്കെയെ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. മുള്ളര്‍(ഡബിള്‍), ലെവന്‍ഡോസ്‌കി, ആല്‍ബാ എന്നിവരാണ് ബയേണിനായി വലകുലിക്കിയത്.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനും ലാസിയോക്കും ജയം. ബോള്‍ഗാനയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുവന്റസ് തോല്‍പ്പിച്ചത്. ജയം യുവന്റസിനെ നാലാം സ്ഥാനത്തേക്ക് എത്തിച്ചു.സസുഓളയെ ലാസിയോ 2-1ന് തോല്‍പ്പിച്ചു. നപ്പോളിയെ ഹെല്ലാസ് വെറോണ 3-1നും തോല്‍പ്പിച്ചു.