ബാഴ്‌സയുടെ വിജയക്കുതിപ്പിന് ബ്ലോക്ക്; ഇംഗ്ലണ്ടില്‍ വെസ്റ്റ്ഹാം നാലിലേക്ക്‌

ജയത്തോടെ വെസ്റ്റ്ഹാം ലീഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു.

Update: 2021-02-21 18:56 GMT



ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ വിജയകുതിപ്പിന് വിരാമം. കാഡിസ് എഫ് സിയാണ് ബാഴ്‌സയെ 1-1 സമനിലയില്‍ കുരുക്കിയത്. 32ാം മിനിറ്റില്‍ മെസ്സിയുടെ പെനാല്‍റ്റിയിലൂടെയാണ് ബാഴ്‌സ ലീഡെടുത്തത്. എന്നാല്‍ വിജയം ഉറപ്പിച്ച ബാഴ്‌സയെ ഞെട്ടിച്ച് കൊണ്ട് ഫെര്‍ണാണ്ടസ് 89ാം മിനിറ്റില്‍ കാഡിസിന്റെ സമനില ഗോള്‍ നേടുകയായിരുന്നു. കാഡിസ് ലീഗില്‍ 14ാംമതാണ്. സീസണിന്റെ ആദ്യം കാഡിസ് 2-1ന് ബാഴ്‌സയെ തോല്‍പ്പിച്ചിരുന്നു. സമനില ബാഴ്‌സയുടെ രണ്ടാം സ്ഥാനത്തേക്കുള്ള കുതിപ്പിന് കടിഞ്ഞാണിട്ടു. മറ്റൊരു മല്‍സരത്തില്‍ റയല്‍ സോസിഡാഡ് 4-0ത്തിന് ആല്‍വ്‌സിനെ തോല്‍പ്പിച്ചു.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്‌സറ്റര്‍ സിറ്റി വിജയകുതിപ്പ് തുടരുന്നു. ആഴ്‌സണലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് സിറ്റി തുടര്‍ച്ചയായ 18ാം മല്‍സരത്തിലും വിജയം കണ്ടു. രണ്ടാം മിനിറ്റില്‍ സ്റ്റെര്‍ലിങ് ആണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. തിരിച്ച് ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും സിറ്റിയെ ലീഡെടുക്കാന്‍ ആഴ്‌സണല്‍ പ്രതിരോധം അനുവദിച്ചില്ല. മറ്റൊരു മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ച് ലെസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ന് നടന്ന ടോട്ടന്‍ഹാം-വെസ്റ്റ്ഹാം മല്‍സരത്തില്‍ വെസ്റ്റ്ഹാം 2-1ന് ജയിച്ചു. ജയത്തോടെ വെസ്റ്റ്ഹാം ലീഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. തോല്‍വിയോടെ ടോട്ടന്‍ഹാം ഒമ്പതാം സ്ഥാനത്തേക്കും വീണു.





Tags:    

Similar News