അയാകസിനെ കുരുക്കി ചെല്‍സി; ഡോട്ട്മുണ്ടിനെ ഞെട്ടിച്ച് ഇന്റര്‍
എതിരില്ലാത്ത ഒരു ഗോളിനാണ് നീലപ്പടയുടെ ജയം. മല്‍സരം അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെയാണ് മിച്ചി ബാത്ശുവായിയുടെ ഗോളില്‍ ചെല്‍സി ജയിച്ചത്.
റോം: ചാംപ്യന്‍സ് ലീഗില്‍ ഇന്ന്് നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഡച്ച് ക്ലബ്ബ് അയാകസിനെ തോല്‍പ്പിച്ച് ചെല്‍സി. എതിരില്ലാത്ത ഒരു ഗോളിനാണ് നീലപ്പടയുടെ ജയം. മല്‍സരം അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെയാണ് മിച്ചി ബാത്ശുവായിയുടെ ഗോളില്‍ ചെല്‍സി ജയിച്ചത്. വിരസമായ ആദ്യപകുതിക്കു ശേഷം ഇരുടീമും രണ്ടാം പകുതിയിലാണ് മികച്ച കളി പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ ബാത്ശുവായി പകരക്കാരനായി എത്തിയാണ് ഡച്ച് ഭീമന്‍മാരെ തകര്‍ത്തത്. ജയത്തോടെ ചെല്‍സി ഗ്രൂപ്പ് എച്ചില്‍ ഒന്നാമതെത്തി. ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ വലന്‍സിയയെ ഫ്രഞ്ച് ക്ലബ്ബ് ലില്ലേ സമനിലയില്‍ പിടിച്ചു. ഗ്രൂപ്പില്‍ വലന്‍സിയയാണ് രണ്ടാം സ്ഥാനത്ത്.
ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ ഇന്റര്‍ മിലാന്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. മാര്‍ട്ടിന്‍സ്(22), കാന്‍ഡ്രേവാ(89) എന്നിവരാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്. ഗ്രൂപ്പ് ജിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലയോണിനെ 2-1ന് പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്ക തോല്‍പ്പിച്ചു. ഓസ്ട്രിയന്‍ ക്ലബ്ബ് എഫ് സി സാല്‍സ്ബര്‍ഗിനെ 3-2ന് ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളി തോല്‍പ്പിച്ചു. ഗ്രൂപ്പ് ഇയില്‍ നപ്പോളി ലിവര്‍പൂളിന് മുകളില്‍ ഒന്നാം സ്ഥാനത്താണ്.