ഒടുവില്‍ ബയേണ്‍ മ്യൂണിക്കിന്റെ കുതിപ്പും അവസാനിച്ചു; തോല്‍വി നാല് ഗോളിന്
ബുണ്ടസാ ലീഗില്‍ ഹൊഫന്‍ഹെയിമാണ് ബയേണിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ടത്.32 തുടര്‍ വിജയമെന്ന റെക്കോഡിനാണ് ഇന്ന് അവസാനമായത്.
ബെര്‍ലിന്‍: കഴിഞ്ഞ സീസണില്‍ ട്രിപ്പിള്‍ കിരീടം നേടിയ യൂറോപ്പ്യന്‍ രാജാക്കന്‍മാരായ ബയേണ്‍ മ്യൂണിക്കിന് തോല്‍വി. ബുണ്ടസാ ലീഗില്‍ ഹൊഫന്‍ഹെയിമാണ് ബയേണിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ടത്.32 തുടര്‍ വിജയമെന്ന റെക്കോഡിനാണ് ഇന്ന് അവസാനമായത്. 4-1നാണ് ബയേണിന്റെ നാണം കെട്ട തോല്‍വി. 2019 ഡിസംബറിന് ശേഷം ബയേണ്‍ തോല്‍വിയറിഞ്ഞിരുന്നില്ല. ഹൊഫന്‍ഹെയിമിനെതിരേ കളിക്കാന്‍ ബയേണ്‍ താരങ്ങള്‍ നന്നേ പാടുപ്പെട്ടിരുന്നു. തുടക്കം മുതലേ ഹൊഫന്‍ഹെയിം ആക്രമിച്ച് കളിച്ചിരുന്നു. സൂപ്പര്‍ കപ്പ് നേടിയതിന് തൊട്ടു ശേഷമുള്ള കളി ബയേണ്‍ ാരങ്ങളെ ക്ഷീണിതരാക്കിയിരുന്നു. വേണ്ടത്ര വിശ്രമം നല്‍കാതിരുന്നതാണ് താരങ്ങള്‍ക്ക് വിനയായതെന്ന് മല്‍സര ശേഷം കോച്ച് വ്യക്തമാക്കി. തുടക്കത്തിലെ രണ്ട് ഗോള്‍ ഇട്ട് ഹൊഫന്‍ഹെയിം ലീഡെടുത്തിരുന്നു. തുടര്‍ന്ന് കിമ്മിച്ചിലൂടെ ബയേണ്‍ ഒരു ഗോള്‍ നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടി അവര്‍ വീണ്ടും ശക്തി തെളിയിച്ചു. യൂറോപ്പിലെ വമ്പന്‍മാര്‍ക്കെതിരേ വന്‍ ജയം അവര്‍ കൈയ്യടക്കി.