യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കില്ല; ബയേണ്‍ മ്യൂണിക്ക്
ഫ്രഞ്ച് ക്ലബ്ബുകളും ലീഗുമായി സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു.
ബെര്‍ലിന്‍: ഞായറാഴ്ച രൂപം കൊണ്ട യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കില്ലെന്ന് ജര്‍മ്മന്‍ പ്രമുഖരായ ബയേണ്‍ മ്യുണിക്ക്. ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണ്ണമെന്റ് ചാംപ്യന്‍സ് ലീഗാണെന്നും ജര്‍മ്മനിയിലെ ഒരു ക്ലബ്ബും സൂപ്പര്‍ ലീഗിനോട് സഹകരിക്കില്ലെന്നും ജര്‍മ്മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. സൂപ്പര്‍ ലീഗുമായി സഹകരിക്കുന്ന 12 ക്ലബ്ബുകളെ വിലക്കിയെന്നും ഫെഡറേഷന്‍ അറിയിച്ചു. സൂപ്പര്‍ ലീഗില്‍ സഹകരിക്കുന്ന ക്ലബ്ബുകളുടെ യൂത്ത് ടീമുമായും ഭാവിയില്‍ മല്‍സരങ്ങള്‍ കളിക്കില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. ഫ്രഞ്ച് ക്ലബ്ബുകളും ലീഗുമായി സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു.