റയലിനും ബാഴ്‌സയ്ക്കും യുവന്റസിനും വിലക്ക് വരുന്നു
വിലക്ക് എത്ര വര്‍ഷം, എന്നു മുതല്‍ എന്നിവ ഉടന്‍ തന്നെ പ്രഖ്യാപിക്കും.
മാഡ്രിഡ്: യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും ഇതുവരെ പിന്‍മാറാന്‍ തയ്യാറാവാത്ത റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നിവര്‍ക്ക് യുവേഫായുടെ വിലക്ക് വരുന്നു. ചാംപ്യന്‍സ് ലീഗില്‍ നിന്നും ഇവരെ വിലക്കാനാണ് യുവേഫായുടെ ആലോചന. വിലക്ക് എത്ര വര്‍ഷം, എന്നു മുതല്‍ എന്നിവ ഉടന്‍ തന്നെ പ്രഖ്യാപിക്കും. അടുത്തിടെ രൂപം കൊണ്ട യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യം 12 ക്ലബ്ബുകളാണ് ഒപ്പുവച്ചത്. ആരാധകരുടെ കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒമ്പത് ക്ലബ്ബുകള്‍ ഇതില്‍ നിന്നും പിന്‍മാറിയിരുന്നു. തുടര്‍ന്ന് ഇവര്‍ യുവേഫായുടെ കീഴില്‍ പ്രവര്‍ത്തിക്കുമെന്നും പിന്‍മാറില്ലെന്നും അറിയിച്ചിരുന്നു. ഇവര്‍ക്ക് സാമ്പത്തികമായ പിഴയാണ് നല്‍കുക. മാഞ്ച്‌സറ്റര്‍ സിറ്റി, മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്, ചെല്‍സി, ആഴ്‌സണല്‍, ടോട്ടന്‍ഹാം,ലിവര്‍പൂള്‍, ഇന്റര്‍ മിലാന്‍, എ സി മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരാണ് ലീഗില്‍ നിന്നും പിന്‍മാറിയ ക്ലബ്ബുകള്‍.