യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ്; ബിഗ് സിക്‌സും പിന്‍മാറി

യുനൈറ്റഡ് താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം.

Update: 2021-04-21 06:03 GMT


മാഡ്രിഡ്: ഞായറാഴ്ച യൂറോപ്പില്‍ തുടക്കമായ യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നുള്ള ക്ലബ്ബുകളുടെ പിന്‍മാറ്റം തുടരുന്നു.ഏറ്റവും പുതിയതായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ബിഗ് സിക്‌സ് ക്ലബ്ബുകളും പിന്‍മാറി.കഴിഞ്ഞ ദിവസം ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, ടോട്ടന്‍ഹാം എന്നീ ക്ലബ്ബുകളും ഇന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. ലീഗിനെതിരേ ഇതിനോടകം യൂറോപ്പില്‍ പ്രതിഷേധം വ്യാപകമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ടീം മീറ്റിങിന് ശേഷമാണ് യുനൈറ്റഡ് പിന്‍മാറുന്നതായി അറിയിച്ചത്. യുനൈറ്റഡ് താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. ആരാധകരോട് ക്ഷമ ചോദിക്കുന്നതായി ആഴ്‌സണല്‍ അറിയിച്ചു. രണ്ട് ദിവസം നീണ്ട നിന്ന പദ്ധതിയില്‍ ലിവര്‍പൂള്‍ പിന്‍മാറുന്നതായും അറിയിച്ചു.




Tags:    

Similar News