12ല്‍ ഒമ്പത് പേരും പിന്‍വാങ്ങുന്നു; യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗിന് തിരിച്ചടി

ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകളും ലീഗില്‍ നിന്ന് പിന്‍മാറുന്നതായി റിപ്പോര്‍ട്ട് വരുന്നത്.

Update: 2021-04-21 14:58 GMT



മാഡ്രിഡ്: ലോക ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്‍മാരെ ഉള്‍പ്പെടുത്തി പുതുതായി രൂപം കൊണ്ട യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗിന് വന്‍ തിരിച്ചടിയായി ക്ലബ്ബുകളുടെ പിന്‍മാറ്റം. ലീഗിലുള്ള 12 ക്ലബ്ബുകളില്‍ ഒമ്പത് പേരും പിന്‍വാങ്ങിയതാണ് ലീഗിന് തിരിച്ചടിയായത്. പ്രീമിയര്‍ ലീഗിലെ ആറ് ക്ലബ്ബുകള്‍ ഇന്ന് പിന്‍വാങ്ങിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകളും ലീഗില്‍ നിന്ന് പിന്‍മാറുന്നതായി റിപ്പോര്‍ട്ട് വരുന്നത്.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ബിഗ് സിക്‌സും ഇന്റര്‍മിലാന്‍, എസി മിലാന്‍, യുവന്റസ്, ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബ്ബുകളെയും ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ഞായറാഴ്ച റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസ് അടങ്ങുന്ന ടീം യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗിന് തുടക്കമിട്ടത്.എന്നാല്‍ ക്ലബ്ബുകളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്ന സാഹചര്യത്തില്‍ ലീഗുമായി മുന്നോട്ട് പോവാന്‍ ആവില്ലെന്ന് യുവന്റസ് ചെയര്‍മാന്‍ ആഗ്നെല്ലി അറിയിച്ചു. യൂറോപ്പില്‍ സൂപ്പര്‍ ലീഗിനെതിരേ വന്‍ പ്രതിഷേധം അലയടിച്ചതിനെ തുടര്‍ന്നാണ് ക്ലബ്ബുകളുടെ പിന്‍മാറ്റം.




Tags:    

Similar News