ഓള്‍ഡ്ട്രാഫോഡില്‍ വന്‍ പ്രതിഷേധം; യുനൈറ്റഡ് -ലിവര്‍പൂള്‍ മല്‍സരം മാറ്റി

പ്രതിഷേധത്തെ തുടര്‍ന്ന് യുനൈറ്റഡ് യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്‍മാറിയിരുന്നു.

Update: 2021-05-02 19:16 GMT


ഓള്‍ഡ്ട്രാഫോഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉടമകളായ ഗ്ലേസേഴ്‌സ് ക്ലബ്ബ് വിട്ടുപോവണമെന്നാവശ്യവുമായി 10,000 കണക്കിന് ആരാധകര്‍ ഓള്‍ഡ്ട്രാഫോഡ് ഗ്രൗണിലേക്ക് ഇരിച്ചുകയറി. ഗ്രൗണ്ട് കയ്യേറിയ ആരാധകര്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്. ഗ്രൗണ്ടില്‍ അഗ്നികൊണ്ടാണ് പ്രതിഷേധം നടത്തിയത്. യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച യുനൈറ്റഡിനെതിരേ നേരത്തെയും പ്രതിഷേധങ്ങള്‍ അലയടിച്ചിരുന്നു. ആഴ്ചകള്‍ നീണ്ട പ്രതിഷേധം ഇന്ന് ഓള്‍ഡ്ട്രാഫോഡിലേക്ക് നീങ്ങുകയായിരുന്നു. ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുനൈറ്റഡ് യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്‍മാറിയിരുന്നു.കോച്ച് സോള്‍ഷ്യര്‍ ആരാധകരുടെ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഗ്ലേസേഴ്‌സ് ടീം യുനൈറ്റഡ് വിടണമെന്നാവശ്യവുമായിട്ടാണ് ഇന്നത്തെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ന് രാത്രി പ്രീമിയര്‍ ലീഗില്‍ നടക്കേണ്ടിയിരുന്ന ലിവര്‍പൂള്‍-യുനൈറ്റഡ് മല്‍സരം മാറ്റിവച്ചത്.




Tags:    

Similar News