ലെവന്‍ഡോസ്‌കിക്ക് 41 ഗോളുകള്‍; ജര്‍മ്മന്‍ ബുണ്ടസാ ലീഗിന് സമാപനം
ബയേണിനായി സീസണില്‍ 46 മല്‍സരങ്ങളില്‍ നിന്ന് ഇത്തവണ താരം നേടിയത് 53 ഗോളുകളാണ്.
ബെര്‍ലിന്‍; ബുണ്ടസാ ലീഗില്‍ സീസണില്‍ 40 ഗോളുകള്‍ എന്ന ജെറാഡ് മുള്ളറുടെ 49 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തി ബയേണ്‍ മ്യുണിക്ക് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. അവസാന മല്‍സരത്തില്‍ ഓഗ്‌സ്ബര്‍ഗിനെതിരേ ഗോള്‍ നേടിയതോടെയാണ്(41) ലെവന്‍ഡോസ്‌കി മുള്ളറുടെ റെക്കോഡ് തകര്‍ത്തത്. ബയേണിനായി സീസണില്‍ 46 മല്‍സരങ്ങളില്‍ നിന്ന് ഇത്തവണ താരം നേടിയത് 53 ഗോളുകളാണ്.
ഓഗസ്ബര്‍ഗിനെതിരേ 5-2ന്റെ ജയമാണ് അവസാന മല്‍സരത്തില്‍ ബയേണ്‍ നേടിയത്. ആര്‍ ബി ലെപ്‌സിഗ്, ഡോര്‍ട്ട്മുണ്ട്, വോള്‍വ്‌സ്ബര്‍ഗ് എന്നിവര്‍ ബയേണിനൊപ്പം ചാംപ്യന്‍സ് ലീഗ് യോഗ്യത നേടി. ഫ്രാങ്ക്ഫര്‍ട്ടും ബയേണ്‍ ലെവര്‍കൂസനും യൂറോപ്പാ ലീഗിനും യോഗ്യത നേടി. വെര്‍ഡര്‍ബ്രമനും ഷാല്‍ക്കെയും ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. 1980ന് ശേഷം ആദ്യമായാണ് വെര്‍ഡര്‍ബ്രമന്‍ ലീഗില്‍ നിന്നും പുറത്തായത്.16ാം സ്ഥാനത്തുള്ള കോളിന്‍ റെലഗേഷന്‍ പ്ലേ ഓഫില്‍ കളിക്കും.