അവസാന മല്‍സരത്തില്‍ നാലടിച്ച് ബയേണ്‍; ലെവന്‍ഡോസ്‌കി ടോപ് സ്‌കോറര്‍

തുടര്‍ച്ചയായി അഞ്ചാം തവണയും ലെവന്‍ഡോസ്‌കി ലീഗിലെ ടോപ് സ്‌കോറര്‍ പട്ടം സ്വന്തമാക്കി

Update: 2020-06-28 01:33 GMT
അവസാന മല്‍സരത്തില്‍ നാലടിച്ച് ബയേണ്‍; ലെവന്‍ഡോസ്‌കി ടോപ് സ്‌കോറര്‍

ബെര്‍ലിന്‍: ബുണ്ടസാ ലീഗിലെ അവസാന മല്‍സരത്തില്‍ ഗോള്‍ മഴ പെയ്യിച്ച് ബയേണ്‍ മ്യൂണിക്ക്. നേരത്തേ കിരീടം സ്വന്തമാക്കിയ ബയേണിന്റെ ലീഗിലെ അവസാന മല്‍സരം വോള്‍വ്‌സ് ബര്‍ഗിനെതിരേ ആയിരുന്നു. എതിരില്ലാത്ത നാല് ഗോളിനാണ് ബയേണിന്റെ ജയം. കോമന്‍, കുസാന്‍സ്, ലെവന്‍ഡോസ്‌കി, മുള്ളര്‍ എന്നിവരാണ് ബയേണിനായി സ്‌കോര്‍ ചെയ്തത്. ഇതോടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി സീസണില്‍ ബയേണിനായി 34 ഗോള്‍ നേടി. തുടര്‍ച്ചയായി അഞ്ചാം തവണയും ലെവന്‍ഡോസ്‌കി ലീഗിലെ ടോപ് സ്‌കോറര്‍ പട്ടം സ്വന്തമാക്കി. ലീഗില്‍ ഡോര്‍ട്ട്മുണ്ട് രണ്ടാം സ്ഥാനത്തും ലെപ്‌സിഗ് മൂന്നാം സ്ഥാനത്തും മഗ്ലാബഷെ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Bayern Munich's Robert Lewandowski named as Bundesliga's Player of season

Tags:    

Similar News