ഫിഫയുടെ ബെസ്റ്റ്; അന്തിമപട്ടിക പുറത്ത്‌

10 പേരാണ് അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടത്. അഞ്ചുതവണ ഈ പുരസ്‌കാരം നേടിയ യുവന്റസ് താരം ക്രിസ്റ്റ്യാനോയും ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Update: 2019-08-01 06:54 GMT

പാരിസ്: ഫിഫയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തെ കണ്ടെത്തുന്നതിനുള്ള അന്തിമപട്ടികയായി. 10 പേരാണ് അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടത്. അഞ്ചുതവണ ഈ പുരസ്‌കാരം നേടിയ യുവന്റസ് താരം ക്രിസ്റ്റ്യാനോയും ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലിവര്‍പൂളില്‍നിന്ന് മൂന്നുതാരങ്ങളാണ് പട്ടികയിലുള്ളത്. ഹോളണ്ട് താരമായ വിര്‍ജില്‍ വാന്‍ ഡിജിക്ക്, സെനഗലിന്റെ സാഡിയോ മാനേ, ഈജിപ്ത് താരം മുഹമ്മദ് സലാ എന്നിവരാണ് ലിവര്‍പൂളില്‍നിന്ന് പട്ടികയില്‍ ഇടംനേടിയത്.

ടോട്ടന്‍ഹാമിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍, ചെല്‍സിയുടെ ബെല്‍ജിയം താരമായ ഈഡന്‍ ഹസാര്‍ഡ്, യുവന്റസിന്റെ മാത്തിസ് ഡി ലിറ്റ്, ബാഴ്‌സയുടെ ഫ്രാങ്ക് ഡി യോങ്, പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ എന്നിവരാണ് അവസാന പത്തില്‍ ഇടം നേടിയത്. ആരാധകരുടെ വോട്ടിങ് അനുസരിച്ചാണ് വിജയിയെ പ്രഖ്യാപിക്കുക. ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകര്‍ക്ക് വോട്ട് രേഖപ്പെടുത്താം.


Tags:    

Similar News