കിരീടം ഒന്നും വേണ്ട; ഐഎസ്എല്ലിലെ ആരാധകരുടെ ഇഷ്ട ടീം ബ്ലാസ്റ്റേഴ്‌സ് തന്നെ;ടെലിവിഷന്‍ റേറ്റിംങിലും ഒന്നില്‍

ബെംഗളൂരു എഫ് സിയുടെ മത്സരങ്ങള്‍ കാണാന്‍ 30 ശതമാനം പേര്‍ മാത്രമാണുള്ളത്.

Update: 2023-04-11 16:15 GMT

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ടീം കേരളാ ബ്ലാസ്റ്റേഴ്‌സ് ആണ്. അതിന് കിരീടം വേണമെന്നൊന്നും ആരാധകര്‍ക്ക് നിര്‍ബന്ധം ഇല്ല. ഇത്തവണയും കിരീടമില്ലെങ്കിലും ആരാധകരുടെ ഇഷ്ട ടീം പട്ടം മഞ്ഞപ്പട തന്നെ. ഇക്കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടെലിവിഷനിലൂടെ കണ്ടത് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളാണെന്ന് ടെലിവിഷന്‍ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്ക് ടെലിവിഷനില്‍ ശരാശരി 57 ശതമാനം കാഴ്ചക്കാരുള്ളപ്പോള്‍ കിരീടം നേടിയ എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്. 46 ശതമാനം കാഴ്ച്ചക്കാരാണ് എടികെയുടെ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടത്. മൂന്നാം സ്ഥാനം ഈസ്റ്റ് ബംഗാളിനാണ്. 43 ശതമാനം പേര്‍ ഈസ്റ്റ് ബംഗാളിന്റെ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടു. 31 ശതമാനം ടെലിവിഷന്‍ കാഴ്ചക്കാരുമായി എഫ് സി ഗോവയാണ് നാലാം സ്ഥാനത്ത്.

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളികളായ ബെംഗളൂരു എഫ് സിയുടെ മത്സരങ്ങള്‍ കാണാന്‍ 30 ശതമാനം പേര്‍ മാത്രമാണുള്ളത്.ഒഡിഷ(30%), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്(30%), ചെന്നൈയിന്‍ എഫ് സി(28%), ഹൈദരാബാദ് എഫ് സി(26%), ജംഷെഡ്പൂര്‍ എഫ് സി(23%) എന്നിങ്ങനെയാണ് മറ്റ് ഐഎസ്എല്‍ ടീമുകളുടെ ടെലിവിഷന്‍ റേറ്റിങ്.





Tags:    

Similar News