ലോകകപ്പ് യോഗ്യത; തുടക്കം ആഘോഷമാക്കി ബ്രസീല്‍

ബൊളീവയക്കെതിരായ മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയമാണ് ബ്രസീല്‍ കൊയ്തത്.

Update: 2020-10-10 11:49 GMT



സാവോപോളോ: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മല്‍സരം ആഘോഷമാക്കി ബ്രസീല്‍. ബൊളീവയക്കെതിരായ മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയമാണ് ബ്രസീല്‍ കൊയ്തത്. ലിവര്‍പൂള്‍ താരം ഫിര്‍മിനോയുടെ ഇരട്ട ഗോളും മാര്‍ക്വിന്‍സ്, ജോസെ കരാസ്‌ക്കോ, ബാഴ്‌സലോണാ താരം ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്. സൂപ്പര്‍ താരം നെയ്മര്‍ രണ്ട് അസിസ്റ്റും സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഇക്വഡോറിനെ മെസ്സിയുടെ ഏകഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന ജയം നേടിയിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പുകളുടെ യോഗ്യതാ മല്‍സരങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം തുടക്കമായത്.





Tags:    

Similar News