ബ്രസീല്‍ വിജയവഴിയില്‍; കൊറിയക്കെതിരേ തകര്‍പ്പന്‍ ജയം
ഇന്ന് അബുദബിയില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ദക്ഷിണകൊറിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചായിരുന്നു മഞ്ഞപ്പടയുടെ തിരിച്ചുവരവ്.
അബുദബി: തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്കു ശേഷം ബ്രസീല്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് അബുദബിയില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ദക്ഷിണകൊറിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചായിരുന്നു മഞ്ഞപ്പടയുടെ തിരിച്ചുവരവ്. പാക്വെറ്റ, ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവര്‍ ആദ്യ പകുതിയിലും ഡാനിലോ രണ്ടാം പകുതിയിലും ബ്രസീലിനായി വലകുലുക്കി. മാസങ്ങള്‍ക്ക് ശേഷമാണ് കുട്ടിഞ്ഞോ ബ്രസീല്‍ ടീമില്‍ ആദ്യ ഇലവനില്‍ ഇടം നേടുന്നത്. ജൂലായില്‍ നടന്ന കോപ്പാ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലിലാണ് ബ്രസീല്‍ അവസാനമായി ജയിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് അര്‍ജന്റീനയോടും ഒരു ഗോളിന് തോറ്റത് മഞ്ഞപ്പടയെ നാണക്കേടിലാക്കിയിരുന്നു.