ചാംപ്യന്‍സ് ലീഗ് ഓഗസ്റ്റില്‍; ആദ്യ മല്‍സരം റയലും സിറ്റിയും തമ്മില്‍
ആദ്യമല്‍സരം റയല്‍ മാഡ്രിഡും മാഞ്ചസറ്റര്‍ സിറ്റിയും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദമല്‍സരമാണ്. മൂന്ന് ദിവസത്തെ ഇടവേളകളിലായി മല്‍സരങ്ങള്‍ ഓഗസ്റ്റില്‍ തന്നെ നടത്തി തീര്‍ക്കുമെന്നും യുവേഫാ അറിയിച്ചു.
മാഡ്രിഡ്: താല്‍ക്കാലികമായി നിര്‍ത്തിവച്ച ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ക്ക് ഓഗ്‌സറ്റില്‍ തുടക്കമാവും. ലീഗ് ഫുട്‌ബോള്‍ ഓഗസ്റ്റില്‍ അവസാനിക്കുന്നതോടെയാണ് മല്‍സരങ്ങള്‍ക്ക് തുടക്കമാവുകയെന്ന് യുവേഫാ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫ്‌റിന്‍ അറിയിച്ചു.
ആദ്യമല്‍സരം റയല്‍ മാഡ്രിഡും മാഞ്ചസറ്റര്‍ സിറ്റിയും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദമല്‍സരമാണ്. മൂന്ന് ദിവസത്തെ ഇടവേളകളിലായി മല്‍സരങ്ങള്‍ ഓഗസ്റ്റില്‍ തന്നെ നടത്തി തീര്‍ക്കുമെന്നും യുവേഫാ അറിയിച്ചു.
യൂറോപ്പാ ലീഗും ഓഗ്‌സറ്റില്‍ തുടങ്ങും. ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗ് കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. സ്പാനിഷ് ലീഗും ഇറ്റാലിയന്‍ ലീഗും ഉടന്‍ ആരംഭിക്കും. പ്രീമിയര്‍ ലീഗിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നില്‍ക്കുകയാണ്. പല ക്ലബ്ബുകളും ലീഗ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. ഫ്രഞ്ച് ലീഗ് ഇതിനോടകം തന്നെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ക്ക് പുറത്ത് പോയി കളിക്കാനും രാജ്യത്ത് കളി നടത്താനും തയ്യാറാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചിരുന്നു.