ചാംപ്യന്‍സ് ലീഗ്: അയാക്‌സ റയലിനെയും ടോട്ടന്‍ഹാം ഡോര്‍ട്ട്മുണ്ടിനെയും നേരിടും
ബ്രിട്ടന്‍: യുവേഫാ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇന്ന് അയാക്‌സ റയലിനെയും ടോട്ടന്‍ഹാം ഡോര്‍ട്ട്മുണ്ടിനെയും നേരിടും. സ്പാനിഷ് ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള റയലും ഡച്ച് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള അയാക്‌സയും ഏറ്റുമുട്ടുന്നത് നെതര്‍ലാന്റിലെ ജോണ്‍ ക്രൂയിഫ് അരീനാ സ്‌റ്റേഡിയത്തിലാണ്. ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്കാണ് മല്‍സരം.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരായ ടോട്ടണ്‍ഹാമും ജര്‍മന്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടുന്നത് ബ്രിട്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിലാണ്. റയലിനായി വിന്‍ഷ്യസ് ജൂനിയര്‍ കളിക്കും. റയലിനായി 100 ഗോള്‍ നേടിയ ഗരത് ബേല്‍, മാര്‍സലോ, റാമോസ്, കാസിമറോ എന്നിവര്‍ അന്തിമ ഇലവനില്‍ കളിക്കും.
നാലു തവണ ചാംപ്യന്‍സ് ലീഗ് കപ്പ് നേടിയ ടീമാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍. ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ആറു തവണയും അയാക്‌സയ്ക്കായിരുന്നു തോല്‍വി. എന്നാല്‍ ഗ്രൂപ്പ് സ്‌റ്റേജില്‍ ബയേണ്‍, ബാഴ്‌സലോണ, ലയോണ്‍, പോര്‍ട്ടോ എന്നിവര്‍ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച ക്ലബ്ബാണ് അയാക്‌സ. ജര്‍മന്‍ ലീഗില്‍ അപരാജിതരായി കുതിക്കുന്ന ഡോര്‍ട്ട്മുണ്ടിനെതിരായ മല്‍സരം ടോട്ടണ്‍ഹാമിന് കടുത്തതാകും. എറിക് ഡയര്‍, എറിക് ലാമേല, പോക്കെറ്റീനോ, സ്‌െ്രെടക്കര്‍ ഹാരി കേന്‍, ഡേലെ അലി, ബെന്‍ ഡേവിസ് എന്നിവര്‍ ടോട്ടന്‍ഹാമിനായി കളിക്കും.