ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി തന്നെ തുണ; ആഴ്‌സണലും ബാഴ്‌സയും മുന്നോട്ട്
റോം: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ വീണ്ടും മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഇറ്റാലിയന്‍ പ്രമുഖരായ യുവന്റസിനോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വിയാണ് മാഞ്ചസ്റ്റര്‍ സി്റ്റി വഴങ്ങിയത്. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ 22ാം സ്ഥാനത്തേക്ക് സിറ്റി വീണു. ഇതോടെ സിറ്റിയുടെ നോക്കൗട്ട് പ്രതീക്ഷ അസ്തമിക്കുകയാണ്. ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ ഒന്ന് പിഎസ്ജിയോടും ക്ലബ്ബ് ബ്രൂഗിനോടുമാണ്. ജനുവരിയിലാണ് ഈ മല്‍സരങ്ങള്‍. 55ാം മിനിറ്റില്‍ ദുള്‍ഹന്‍ വാല്‍ഹോവിച്ചിന്റെ ഹെഡറിലൂടെയും 75ാം മിനിറ്റില്‍ മക്കിനീയുടെ വോളിയിലൂടെയും യുവന്റസ് ഗോളുകള്‍ നേടുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മൊണാക്കോയെ വീഴ്ത്തി. ബുക്കായാ സാക്ക ഇരട്ട ഗോളുകള്‍ നേടി. കായ് ഹാവര്‍ട്‌സ് മറ്റൊരു ഗോള്‍ നേടി. ഹാവര്‍ട്‌സിന്റെ ഗോളിന് സാക്കയാണ് അസിസ്റ്റ് ഒരുക്കിയത്. ആഴ്്‌സണല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.മറ്റൊരു മല്‍സരത്തില്‍ ബാഴ്‌സലോണ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ 3-2ന് പരാജയപ്പെടുത്തി. ജയത്തോടെ ബാഴ്‌സ രണ്ടാം സ്ഥാനത്തെത്തി. ഫെറാന്‍ ടോറസ് മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി. റഫീന മറ്റൊരു ഗോള്‍ നേടി. ലാമിന്‍ യമാല്‍, ഡാനി ഒല്‍മോ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.അത്‌ലറ്റിക്കോ മാഡ്രിഡ്, ലിലെ, എസി മിലാന്‍, സ്റ്റൂഗര്‍ട്ട് എന്നിവരും ജയിച്ചു.