ചാംപ്യന്‍സ് ലീഗ്; റയലും ലിവര്‍പൂളും സിറ്റിയും ഇന്നിറങ്ങും
ശക്തര്‍ ഡൊണറ്റസക്കിനോട് തോറ്റ റയല്‍ മാഡ്രിഡിന്റെ ഇന്നത്തെ എതിരാളികള്‍ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചാണ്.
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ ഇന്ന് ആരംഭിക്കും. ലിവര്‍പൂള്‍, മാഞ്ച്‌സറ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ് , ഇന്റര്‍മിലാന്‍ എന്നിവര്‍ ഇന്നിറങ്ങും. ആദ്യ മല്‍സരത്തില്‍ അയാകസിനോട് കഷ്ടിച്ച് ഒരു ഗോളിന് ജയിച്ച ലിവര്‍പൂളിന്റെ എതിരാളികള്‍ ഡാനിഷ് ചാംപ്യന്‍മാരായ എഫ് സി മിഡറ്റയ്‌ലാന്റ് ആണ്. മിഡറ്റയ്‌ലാന്റ് കഴിഞ്ഞ മല്‍സരത്തില്‍ അറ്റ്‌ലാന്റയോട് തോറ്റിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍ ഫ്രഞ്ച് ക്ലബ്ബ് മാര്‍സിലെയാണ്. ആദ്യ മല്‍സരത്തില്‍ എഫ് സി പോര്‍ട്ടോയെ സിറ്റി തോല്‍പ്പിച്ചിരുന്നു. മറ്റൊരു മല്‍സരത്തില്‍ അറ്റ്‌ലാന്റയും അയാകസും തമ്മില്‍ ഏറ്റുമുട്ടും. ബയേണ്‍ മ്യൂണിക്കിന്റെ എതിര്‍ ടീം ലോകോമോറ്റീവ് മോസ്‌കോയാണ്. ആദ്യ മല്‍സരത്തില്‍ ബയേണ്‍ അത്‌ലറ്റിക്കോ മാഡ്രഡിനെ തോല്‍പ്പിച്ചിരുന്നു.
കഴിഞ്ഞ മല്‍സരത്തില്‍ ശക്തര്‍ ഡൊണറ്റസക്കിനോട് തോറ്റ റയല്‍ മാഡ്രിഡിന്റെ ഇന്നത്തെ എതിരാളികള്‍ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചാണ്. ശക്തറിന്റെ ഇന്നത്തെ എതിരാളികള്‍ ഇന്റര്‍മിലാനാണ്. അത്‌ലറ്റിക്കോ മാഡ്രിഡ് നേരിടുന്നത് ആര്‍ ബി സാല്‍സ്ബര്‍ഗിനെയാണ്. മറ്റൊരു മല്‍സരത്തില്‍ എഫ് സി പോര്‍ട്ടോ കൊമ്പുകോര്‍ക്കുന്നത് ഒളിമ്പിയാക്കോസുമായിട്ടാണ്.
ഇന്ത്യന്‍ സമയം 12നും 1.30നുമാണ് മല്‍സരങ്ങള്‍ അരങ്ങേറുക.