ചാംപ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡിനെ പുറത്താക്കി സിറ്റി ക്വാര്‍ട്ടറില്‍
ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് റയലിനെ പരാജയപ്പെടുത്തുകയായിരുന്നു. ഇരുപാദങ്ങളിലുമായി 4-2ന്റെ ജയമാണ് സിറ്റി സ്വന്തമാക്കിയത്.
മാഞ്ചസ്റ്റര്‍: കോച്ചിങ് കരിയറില്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ സിനദിന്‍ സിദാനും കൂട്ടര്‍ക്കും മടങ്ങാം. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് റയലിനെ പരാജയപ്പെടുത്തുകയായിരുന്നു. ഇരുപാദങ്ങളിലുമായി 4-2ന്റെ ജയമാണ് സിറ്റി സ്വന്തമാക്കിയത്. ആദ്യപാദത്തിലും ഇതേ സ്‌കോറിനായിരുന്നു ഇംഗ്ലിഷ് ക്ലബ്ബിന്റെ ജയം. സ്പാനിഷ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് മാഞ്ചസ്റ്ററില്‍ നിരവധി പിഴവുകളാണ് വരുത്തിയത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് പകരമെത്തിയ വരാനെയ്ക്ക് ടീമിന്റെ ഡിഫന്‍സിനെ നിയന്ത്രിക്കാനായില്ല.
മല്‍സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ വരാനെയുടെ പിഴവില്‍നിന്നാണ് സിറ്റിയുടെ ആദ്യഗോള്‍ വന്നത്. സിറ്റിക്ക് ലഭിച്ച പെനാല്‍റ്റി ഒമ്പതാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് ഗോളാക്കുകയായിരുന്നു. 29ാം മിനിറ്റില്‍ കരീം ബെന്‍സിമയിലൂടെ റയല്‍ തിരിച്ചടിച്ചു. എന്നാല്‍ സിറ്റിയുടെ തുടര്‍ച്ചയായ ഗോള്‍ ആക്രമണങ്ങള്‍ റയലിനെ സമ്മര്‍ദ്ധത്തിലാക്കി. ഗോള്‍ കീപ്പര്‍ കോര്‍തോ റയലിനെ ഒരു പരിധി വരെ രക്ഷിച്ചു. എന്നാല്‍ 68ാം മിനിറ്റില്‍ വരാനെയുടെ ഹെഡര്‍ കൈക്കലാക്കി ജീസുസ് ഒരു ഗോള്‍ നേടി. സിറ്റിയുടെ വിജയം നിശ്ചയിച്ചിരുന്നു ആ ഗോള്‍ ഗോള്‍. സിറ്റിയുടെ ക്വാര്‍ട്ടറിലെ എതിരാളി ലിയോണ്‍ ആണ്.