ചാംപ്യന്‍സ് ലീഗ്; ലാലിഗയില്‍ മെസ്സിക്ക് വിശ്രമം

ചൊവ്വാഴ്ച നടക്കുന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദമല്‍സരത്തിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചത്. മെസ്സിക്കു പുറമെ സെര്‍ജിയോ ബുസ്‌കറ്റിസും ഇന്ന് കളിക്കില്ല.

Update: 2019-04-13 11:14 GMT

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ഇന്ന് നടക്കുന്ന ഹുസ്‌ക്കയ്‌ക്കെതിരായ മല്‍സരത്തില്‍ ലയണല്‍ മെസ്സിയടക്കം മുന്‍നിര താരങ്ങള്‍ കളിക്കില്ല. ചൊവ്വാഴ്ച നടക്കുന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദമല്‍സരത്തിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചത്. മെസ്സിക്കു പുറമെ സെര്‍ജിയോ ബുസ്‌കറ്റിസും ഇന്ന് കളിക്കില്ല. കൂടാതെ വിലക്ക് നേരിടുന്ന ലൂയിസ് സുവാരസ്, പിക്വെ എന്നിവരും പരിക്കിന്റെ പിടിയിലുള്ള റാകിറ്റിച്ച്, സെര്‍ജിയോ റോബര്‍ട്ടോ എന്നിവരും കളിക്കില്ല.

ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ മെസ്സിയുടെ മൂക്കിന് പരിക്കേറ്റിരുന്നു. പരിക്ക് സാരമുള്ളതല്ലെന്ന് കോച്ച് ഏര്‍ണസ്‌റ്റോ വാല്‍വാര്‍ദേ വ്യക്തമാക്കി. ലീഗില്‍ 11 പോയിന്റിന്റെ ലീഡോടെ ബാഴ്‌സ ഒന്നാം സ്ഥാനത്താണ്. ഹുസ്‌ക ലീഗില്‍ അവസാനസ്ഥാനത്താണ്. താരതമ്യേന ദുര്‍ഭലരായ ഹുസ്‌കയ്‌ക്കെതിരേ രണ്ടാം നിര ടീമിനെയാണ് ബാഴ്‌സ ഇന്നിറക്കുക. മറ്റ് മല്‍സരങ്ങളില്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് സെല്‍റ്റാ വിഗോയെ നേരിടും. സെവിയ്യ റയല്‍ ബെറ്റിസിനെയും നേരിടും. 

Tags:    

Similar News