പ്രീമിയര്‍ ലീഗ്; ; ചെല്‍സി തലപ്പത്ത്; യുനൈറ്റഡ് നാലില്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഗിലെ തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാം ജയം നേടി.

Update: 2020-12-06 06:48 GMT


സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സ് ഒന്നാം സ്ഥാനത്ത്. ലീഡ്‌സ് യുനൈറ്റഡിനെ 3-1ന് തോല്‍പ്പിച്ചതോടെയാണ് ചെല്‍സി ടോപ്പ് വണ്ണില്‍ കയറിയത്. ചാംപ്യന്‍സ് ലീഗ് ഹീറോ ജിറൗദ്, സൗമോ, പുലിസിക്ക് എന്നിവരാണ് ചെല്‍സി സ്‌കോറര്‍മാര്‍. ജെയിംസ്, മൗണ്ട്, വെര്‍ണര്‍ എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്.


മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഗിലെ തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാം ജയം നേടി. 3-1നാണ് യുനൈറ്റഡിന്റെ ജയം. പോള്‍ പോഗ്‌ബെ, ഗ്രീന്‍വുഡ്, റാഷ്‌ഫോഡ് എന്നിവരാണ് യുനൈറ്റഡിനായി ഗോള്‍ നേടിയത്. ബ്രൂണോ ഫെര്‍ണാണ്ടസ്, ടെല്ലസ്, മാറ്റാ എന്നിവരുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ വന്നത്. ജയത്തോടെ യുനൈറ്റഡ് ലീഗില്‍ നാലാമതെത്തി. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. സ്റ്റെര്‍ലിങ്, ബ്രൂണി എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. സ്‌റ്റെര്‍ലിങിന്റെ ഗോളിന് വഴിയൊരുക്കിയത് ഡീ ബ്രൂണി ആയിരുന്നു. ജയത്തോടെ സിറ്റി അഞ്ചാം സ്ഥാനത്തെത്തി. തുടക്കത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എവര്‍ട്ടണ് ഇന്നത്തെ മല്‍സരത്തിലും വിജയമില്ല. ബേണ്‍ലിയുടെ കയ്യില്‍ നിന്നും എവര്‍ട്ടണ്‍ കഷ്ടിച്ച് തോല്‍വിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ബേണ്‍ലി എവര്‍ട്ടണെ 1-1 സമനിലയില്‍ പിടിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ വോള്‍വ്‌സിനെ നേരിടുമ്പോള്‍ ടോട്ടന്‍ഹാം ആഴ്‌സണലിനെ നേരിടും. ലെസ്റ്ററിന്റെ എതിരാളി ഷെഫീല്‍ഡ് യുനൈറ്റഡാണ്.






Tags:    

Similar News