പഴയ ക്ലബ്ബില്‍ പരിശീലനം ആരംഭിച്ച് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍

മിലാന് വേണ്ടി എറിക്‌സണ്‍ കളിക്കില്ലെന്നും സ്‌ക്വാഡില്‍ നിന്ന് താരത്തെ പുറത്താക്കിയെന്നും മിലാന്‍ അറിയിച്ചിരുന്നു.

Update: 2021-12-02 16:48 GMT


കൊഫന്‍ഹേഗ്: ഡെന്‍മാര്‍ക്കിന്റെ ഇന്റര്‍മിലാന്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ തന്റെ പഴയ ക്ലബ്ബില്‍ പരിശീലനം ആരംഭിച്ചു. ടീനേജറായിരുന്നപ്പോള്‍ കളിച്ച ഡെന്‍മാര്‍ക്കിലെ ഒഡിന്‍സെ ബോള്‍ഡ്ക്ലബ്ബില്‍ തനിച്ചാണ് താരം പരിശീലനം നടത്തിയത്. യൂറോ കപ്പ് മല്‍സരത്തിനിടെ ഹൃദയസംബന്ധമായ അസുഖം വന്നതിനിടെ തുടര്‍ന്ന് താരം പിന്നീട് പരിശീലനം നടത്തിയിരുന്നില്ല. രാജ്യത്തിന് വേണ്ടിയും ഇന്റര്‍മിലാന് വേണ്ടിയും താരം കളിച്ചിരുന്നില്ല. മിലാന് വേണ്ടി എറിക്‌സണ്‍ കളിക്കില്ലെന്നും സ്‌ക്വാഡില്‍ നിന്ന് താരത്തെ പുറത്താക്കിയെന്നും മിലാന്‍ അടുത്തിടെ അറിയിച്ചിരുന്നു.


പരിശീലനത്തിനുള്ള സൗകര്യം നല്‍കണമെന്ന് എറിക്‌സണ്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്ലബ്ബ് അവസരമൊരുക്കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.




Tags:    

Similar News