ക്ലബ്ബ് ലോകകപ്പ്; മെക്‌സിക്കന്‍ ക്ലബ്ബ് ലിയോണിനെ അയോഗ്യരാക്കിയ തീരുമാനം പുനപരിശോധിക്കണം: ജെയിംസ് റൊഡ്രിഗസ്

Update: 2025-03-29 06:35 GMT
ക്ലബ്ബ് ലോകകപ്പ്; മെക്‌സിക്കന്‍ ക്ലബ്ബ് ലിയോണിനെ അയോഗ്യരാക്കിയ തീരുമാനം പുനപരിശോധിക്കണം: ജെയിംസ് റൊഡ്രിഗസ്

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ഫുട്‌ബോള്‍ ക്ലബ്ബ്് ലിയോണിനെ അയോഗ്യരാക്കിയ ഫിഫയുടെ നടപടി പുനപരിശോധിക്കണമെന്ന് ക്ലബ്ബ് ക്യാപ്റ്റനും കൊളംബിയന്‍ സൂപ്പര്‍ താരവുമായ ജെയിംസ് റൊഡ്രിഗസ്. മള്‍ട്ടി ക്ലബ്ബ് ഓണര്‍ഷിപ്പുമായി ബന്ധപ്പെട്ടാണ് ലിയോണ്‍ ക്ലബ്ബിനെ അയോഗ്യരാക്കിയത്. ലിയോണിനും മറ്റൊരു മെക്‌സിക്കന്‍ ക്ലബ്ബായ പച്ചൂക്കായ്ക്കും ഒരേ ഉടമസ്ഥരാണ്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് ഫിഫ ലിയോണിനെ അയോഗ്യരാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് റൊഡ്രിഗസിന്റെ ലിയോണ്‍ ക്ലബ്ബിനെ ഫിഫ അയോഗ്യരാക്കിയത്.

ഫിഫയുടെ തീരുമാനത്തിനെതിരേ ക്ലബ്ബ് ആര്‍ബിട്ടറേഷന്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ക്ലബ്ബ് ലോകകപ്പ് കളിച്ചാലും ഇല്ലെങ്കിലും താന്‍ ലിയോണില്‍ തുടരുമെന്നും എന്നാല്‍ ഈ അനീതിക്കെതിരേ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്നും 2014 ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് വിജയി കൂടിയായ റൊഡ്രിഗസ് പറഞ്ഞു.




Tags:    

Similar News