ജീവന്‍ രക്ഷിച്ച ജെയിംസ് റൊഡ്രിഗസിന് നന്ദി പറഞ്ഞ് കൗലിബേ
ഖത്തര്‍ സ്റ്റാര്‍ ലീഗില്‍ അല്‍ റയാനെതിരായ മല്‍സരത്തിനിടെയാണ് സംഭവം.
റിയാദ്: മല്‍സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച മാലി അന്താരാഷ്ട്ര താരം ഔസ്മാനെ കൗലിബേയുടെ ജീവന്‍ രക്ഷിച്ച കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റൊഡ്രിഗസിന് അഭിനന്ദപ്രവാഹം. ഖത്തര്‍ സ്റ്റാര്‍ ലീഗില്‍ അല്‍ റയാനെതിരായ മല്‍സരത്തിനിടെയാണ് അല്‍ വക്രഹാ താരമായ മാലിയുടെ കൗലിബേയ്ക്ക് ഹൃദയഘാതം സംഭവിച്ചത്.
ഉടന്‍ തന്നെ ഓടിയെത്തിയ അല്‍ റയാന്‍ താരം റൊഡ്രിഗസ് കൗലിബേയുടെ തല ശ്വാസം എടുക്കാന്‍ എളുപ്പമാവുന്ന തരത്തില്‍ വയ്ക്കുകയും താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് മെഡിക്കല്‍ സംഘം എത്തുന്നതും താരത്തെ പരിചരിക്കുന്നത്. റൊഡ്രിഗോയുടെ ഇടപെടല്‍ കൗലിബേയുടെ ജീവന്‍ രക്ഷിച്ചെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കിയിരുന്നു. ഇന്ന് ആശുപത്രിയിലുള്ള 32 കാരനായ കൗലിബേ റൊഡ്രിഗസിന് നന്ദി അറിയിച്ചിരിക്കുകയാണ്. തന്റെ ജീവന്‍ രക്ഷിച്ച റൊഡ്രിഗസിന് നന്ദിയെന്നാണ് കൗലിബേ ഇന്‍സറ്റയില്‍ കുറിച്ചത്. ഖത്തര്‍ ലീഗിലെ താരങ്ങളും മറ്റ് ലോക ഫുട്‌ബോള്‍ താരങ്ങളും മുന്‍ എവര്‍ട്ടണ്‍-റയല്‍ മാഡ്രിഡ് താരത്തിന്റെ പ്രവൃത്തിയില്‍ അഭിനന്ദനം അറിയിച്ചു.