
ലണ്ടന്‍ : നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമം. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ ക്ലബ്ബില്‍ തുടരും. മുഹമ്മദ് സലായുമായുള്ള കരാര്‍ പുതുക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. ജൂണില്‍ മുപ്പത്തിരണ്ടുകാരന്റെ കാലാവധി അവസാനിക്കുകയാണ്. താരം രണ്ട് വര്‍ഷത്തെ കരാറിലാണ് ഇന്ന് ഒപ്പുവച്ചത് .കരാര്‍ പുതുക്കില്ലെന്നും താരം സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. 2017 മുതല്‍ സലാ ലിവര്‍പൂളിലുണ്ട്. ടീമിന്റെ എക്കാലത്തെയും മികച്ച മുന്നേറ്റതാരമായി മാറി. 394 കളിയില്‍ 243 ഗോളും 111 അവസരങ്ങളും ഒരുക്കി.