കെയ്‌റോ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപര്‍ താരം മുഹമ്മദ് സലാഹിന് കൊവിഡ് സ്ഥിരീകരിച്ചതായി ഈജിപ്ഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് നവംബര്‍ 21ന് ലെസ്റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് മല്‍സരവും നവംബര്‍ 26ന് അറ്റ്‌ലാന്റയ്‌ക്കെതിരായ ചാംപ്യന്‍സ്‌ലീഗ് മല്‍സരവും ഇതോടെ സലാഹിന് നഷ്ടമാവും. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ മല്‍സരത്തില്‍ ടോഗോയ്‌ക്കെതിരേ ഈജിപ്തിനു വേണ്ടി നാട്ടില്‍ കളിക്കാനിരിക്കെയാണ് പ്രഖ്യാപനം. ലിവര്‍പൂള്‍ താരങ്ങളായ തിയാഗേ അല്‍കന്റാര, ഷെര്‍ദാന്‍ ഷാഖിരി, സാദിയോ മാനേ തുടങ്ങിയവര്‍ക്കു നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ലിവര്‍പൂളിനു വേണ്ടി ഇതിനകം എട്ട് ഗോളുകള്‍ സലാഹ് നേടിയിട്ടുണ്ട്. ഈജിപ്തിന്റെയും ലിവര്‍പൂളിന്റെ മെഡിക്കല്‍ വിദഗ്ധര്‍ താരത്തെ പരിശോധിച്ച് പ്രോട്ടോക്കോളുകള്‍ നിരീക്ഷിക്കുന്നുണ്ട്.
Mohamed Salah Tests Positive For Coronavirus: Egyptian Football Association