ചാംപ്യന്‍സ് ലീഗ്; സലാ ഇല്ലാതെ ലിവര്‍പൂള്‍ ബാഴ്‌സയ്‌ക്കെതിരേ

സലായുടെ പരിക്ക് ലിവര്‍പൂളിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആദ്യപാദത്തില്‍ ബാഴ്‌സയ്‌ക്കെതിരേ 3-0ത്തിന്റെ തോല്‍വിയാണ് ലിവര്‍പൂള്‍ ഏറ്റുവാങ്ങിയത്.മികച്ച ലീഡ് നേടിയാല്‍ മാത്രമേ നാളെ ബാഴ്‌സയെ തകര്‍ത്ത് ഫൈനല്‍ സ്വപ്‌നം പൂവണിയാന്‍ ലിവര്‍പൂളിന് സാധ്യമാകൂ.

Update: 2019-05-06 16:26 GMT

ലണ്ടന്‍: നാളെ നടക്കുന്ന ചാംപ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദ മല്‍സരത്തില്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ ഇല്ലാതെ ലിവര്‍പൂള്‍ ബാഴ്‌സലോണയ്‌ക്കെതിരേ ഇറങ്ങുന്നു. കഴിഞ്ഞ ദിവസം ന്യൂകാസിലിനെതിരായ മല്‍സരത്തില്‍ ഗോളിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ സലാ ആറു ദിവസത്തേക്ക് കളിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സലായുടെ പരിക്ക് ലിവര്‍പൂളിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആദ്യപാദത്തില്‍ ബാഴ്‌സയ്‌ക്കെതിരേ 3-0ത്തിന്റെ തോല്‍വിയാണ് ലിവര്‍പൂള്‍ ഏറ്റുവാങ്ങിയത്.മികച്ച ലീഡ് നേടിയാല്‍ മാത്രമേ നാളെ ബാഴ്‌സയെ തകര്‍ത്ത് ഫൈനല്‍ സ്വപ്‌നം പൂവണിയാന്‍ ലിവര്‍പൂളിന് സാധ്യമാകൂ. ലിവര്‍പൂളിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ സലായ്ക്കു പുറമെ സ്‌െ്രെടക്കര്‍ റോബര്‍ട്ടോ ഫിര്‍മിനോയും ബാഴ്‌സയക്കെതിരേ കളിക്കില്ല. ന്യൂകാസിലിനെതിരേ ഫിര്‍മിനോയ്ക്കും പരിക്കേറ്റിരുന്നു. രണ്ട് സ്‌െ്രെടക്കര്‍മാരുടെ കുറവ് ലിവര്‍പൂളിനെ സാരമായി ബാധിക്കുമെന്ന് കോച്ച് ജുര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി. ആറു ദിവസത്തെ വിശ്രമത്തിന് ശേഷം പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ സലാ കളിക്കും. പരിക്കേറ്റ സലാ കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ് സെമി വരെ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് സലാ.

ബാഴ്‌സലോണയാകട്ടെ മികച്ച ഫോമിലാണ്. ചാംപ്യന്‍സ് ലീഗിന് മുന്നോടിയായി ലാലിഗയിലെ കഴിഞ്ഞ മല്‍സരത്തില്‍ ബാഴ്‌സ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരിക്കുകയാണ്. ഡെംബലേയുടെ പരിക്കു മാത്രമാണ് കറ്റാലന്‍സിന്റെ മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ മെസ്സി, സുവരാസ് , പിക്വെ തുടങ്ങിയ താരമികവ് ബാഴ്‌സലോണയ്ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. കൂടാതെ മൂന്ന് ഗോളിന്റെ ലീഡ് ബാഴ്‌സയുടെ ഫൈനല്‍ പ്രതീക്ഷ ഇരട്ടിയാക്കുന്നു.




Tags:    

Similar News