ക്രിസ്റ്റിയാനോ ഹോളിവുഡിലേക്ക്; ബ്രിട്ടീഷ് ഡയറക്ടര്‍ക്കൊപ്പം ഫിലിം സ്റ്റുഡിയോ തുറന്നു

Update: 2025-04-11 09:22 GMT
ക്രിസ്റ്റിയാനോ ഹോളിവുഡിലേക്ക്; ബ്രിട്ടീഷ് ഡയറക്ടര്‍ക്കൊപ്പം ഫിലിം സ്റ്റുഡിയോ തുറന്നു

ന്യൂയോര്‍ക്ക്: ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫിലിം ഫീല്‍ഡിലേക്ക് വരുന്നു. പുതിയ ഫിലിം സ്റ്റുഡിയോയുമായാണ് ക്രിസ്റ്റിയാനോ ഹോളിവുഡിലേക്ക് വരുന്നത്. പ്രശ്‌സത ബ്രട്ടീഷ് സംവിധായകന്‍ മാത്യു വോഗണിനൊപ്പം ചേര്‍ന്ന് പുതിയ ഫിലിം സ്റ്റുഡിയക്ക് തുടക്കമിട്ടു. യുര്‍ മാര്‍വ് എന്നാണ് സ്റ്റുഡിയോയുടെ പേര്. ലോകത്തോര ടെക്‌നോളജിയുള്ള സ്റ്റുഡിയോയാണ് പ്രവര്‍ത്തനമാരംഭിച്ചത്. രണ്ട് സിനിമകളുടെ പ്രവര്‍ത്തനം ഇതിനോടകം തുടങ്ങി കഴിഞ്ഞു. ലോകത്തിലെ മികച്ച സിനിമകള്‍ തന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്ന് വരുമെന്ന് റൊണാള്‍ഡോ പറഞ്ഞു. ലെയര്‍ കേക്ക്, കിക്ക് എസ്, എക്‌സ് മെന്‍: ഫസ്റ്റ് ക്ലാസ്സ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മാത്യു വോഗണ്‍. അടുത്തിടെ റൊണാള്‍ഡോ യൂട്യുബ് ചാനല്‍ തുടങ്ങിയിരുന്നു.




Tags:    

Similar News